വാടാനപ്പള്ളി: 11വ൪ഷത്തിന് ശേഷമുണ്ടായ ശക്തമായ കടലാക്രമണത്തിനാണ് വാടാനപ്പള്ളി ബീച്ച് ഇന്നലെ സാക്ഷിയായത്. ഇത്തവണ കടൽ ആ൪ത്തിരമ്പുകയായിരുന്നു. 2001 ൽ വാടാനപ്പള്ളിയിലുണ്ടായ കടലാക്രമണത്തിൽ 80 ഓളം വീടുകൾ തക൪ന്നിരുന്നു. ഇതേ സ്ഥലത്തു തന്നെയാണ് ഇത്തവണയും കടലാക്രമണമുണ്ടായത്. പത്തുമണിക്കൂറോളമാണ് തുട൪ച്ചയായി കടൽ ആ൪ത്തിരമ്പിയത്. കടലിൻെറ കലികണ്ട് പ്രദേശവാസികൾ ഭീതിയിലായിരുന്നു. ബീച്ച് മുതൽ പൊക്കാഞ്ചേരി വരെ മൂന്നുകിലോമീറ്ററോളം റോഡും പറമ്പും കടലും ഒന്നായ പോലെയായിരുന്നു. കടലാക്രമണം ഇനിയും ശക്തമായാൽ നിരവധി വീടുകൾ നിലം പൊത്താവുന്ന അവസ്ഥയാണ്. 2003ൽ കെട്ടിയ കടൽഭിത്തികൾ തക൪ത്താണ് ഇത്തവണ തിരമാല ആഞ്ഞടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.