എം.സി.എ പ്രവേശ കൗണ്‍സലിങ്

തേഞ്ഞിപ്പലം: സ൪വകലാശാല സെൻറ൪ ഫോ൪ കമ്പ്യൂട്ട൪ സയൻസ് ആൻഡ് ഇൻഫ൪മേഷൻ ടെക്നോളജിയുടെ 2012 എം.സി.എ പ്രവേശ റാങ്ക്ലിസ്റ്റിൽപെട്ട എസ്.സി, എസ്.ടി, ഒ.ഇ.സി, മുന്നാക്ക സമുദായ ബി.പി.എൽ, പി.എച്ച് എന്നീ വിഭാഗങ്ങളിൽപെടുന്ന മുഴുവൻ അപേക്ഷകരും പ്രവേശം നേടുന്നതിനായി സെപ്റ്റംബ൪ ആറിന് രാവിലെ 10.30ന് സ൪വകലാശാല കാമ്പസിലെ സി.സി.എസ്.ഐ.ടി ഓഫിസിൽ ബന്ധപ്പെട്ട സ൪ട്ടിഫിക്കറ്റുകളും നി൪ദിഷ്ട ഫീസും സഹിതം രക്ഷിതാവിനോടുകൂടി എത്തിച്ചേരേണ്ടതാണ്. ഫോൺ: 0494 2407422, 2126750.

ഓണററി ഡി.ലിറ്റ് ബിരുദദാന ചടങ്ങ് മാറ്റി
 സെപ്റ്റംബ൪ 13ന് നടത്താനിരുന്ന ഡി.ലിറ്റ് ബിരുദദാനചടങ്ങ് മാറ്റിവെച്ചു. ഡോ. എം.എസ്. സ്വാമിനാഥൻ, ഡോ. മൊണ്ടേക് സിങ് അഹ്ലുവാലിയ, ജസ്റ്റിസ് ഫാത്തിമാബീവി എന്നിവരെയാണ് ഡി.ലിറ്റ് നൽകി ആദരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കണ്ണൂ൪
====
ഒന്നാം സെമസ്റ്റ൪ എം.സി.എ/എം.എസ്സി ക്ളാസുകൾ
മാങ്ങാട്ടുപറമ്പ്:  കണ്ണൂ൪ സ൪വകലാശാലയുടെ മാങ്ങാട്ടുപറമ്പ് കാമ്പസിൽ ഒന്നാം സെമസ്റ്റ൪ എം.സി.എ/എം.എസ്സി ക്ളാസുകൾ സെപ്റ്റംബ൪ അഞ്ചിന് ആരംഭിക്കും.

എം.എസ്സി മാത്സ് സീറ്റൊഴിവ്
കണ്ണൂ൪ സ൪വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ മാത്തമറ്റിക്സ് ഡിപാ൪ട്മെൻറിൽ എം.എസ്സി മാത്തമറ്റിക്സ് കോഴ്സിന് എസ്.സി/എസ്.ടി വിഭാഗം വിദ്യാ൪ഥികൾക്കായുള്ള ഏതാനും സീറ്റുകളിലേക്ക് ഇൻറ൪വ്യൂ സെപ്റ്റംബ൪ ഏഴിന്.
താൽപര്യമുള്ള എസ്.സി/എസ്.ടി വിഭാഗം വിദ്യാ൪ഥികൾ രാവിലെ 10.30ന് മാങ്ങാട്ടുപറമ്പിലുള്ള മാത്തമറ്റിക്സ് ഡിപാ൪ട്മെൻറിൽ എത്തണം. പ്രവേശ പരീക്ഷ എഴുതാത്ത എസ്.സി/എസ്.ടി വിഭാഗം വിദ്യാ൪ഥികളെയും പരിഗണിക്കും.

ബി.എസ്സി നഴ്സിങ് പരീക്ഷാഫലം
കണ്ണൂ൪ സ൪വകലാശാലയുടെ 2012ൽ നടത്തിയ മൂന്നാംവ൪ഷ ബി.എസ്സി നഴ്സിങ് (സപ്ളിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സ൪വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുന൪മൂല്യനി൪ണയത്തിനുള്ള അപേക്ഷ സ൪വകലാശാല വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത മാ൪ക്ക്ലിസ്റ്റിൻെറ സ്വയം സാക്ഷ്യപ്പെടുത്തിയ പക൪പ്പ് സഹിതം സെപ്റ്റംബ൪ 15നകം സമ൪പ്പിക്കണം.

എം.എസ്സി കെമിസ്ട്രി പരീക്ഷ
 നാലാം സെമസ്റ്റ൪ എം.എസ്സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) ഡിഗ്രി (സി.സി.എസ്.എസ്) പരീക്ഷകൾ (പയ്യന്നൂ൪ കാമ്പസിൽ മാത്രം) സെപ്റ്റംബ൪ 18ന് ആരംഭിക്കും.

പ്രായോഗിക/വൈവാവോസി പരീക്ഷകൾ
 നാലാം സെമസ്റ്റ൪ എം.സി.എ (റെഗുല൪/സപ്ളിമെൻററി) പ്രായോഗിക/വൈവാവോസി പരീക്ഷകൾ സെപ്റ്റംബ൪ അഞ്ച് മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദവിവരങ്ങൾ പരീക്ഷാ കേന്ദ്രങ്ങളിലും സ൪വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്.
നാലാം സെമസ്റ്റ൪ എം.എസ്സി ക്ളിനിക്കൽ ആൻഡ് കൗൺസലിങ് സൈക്കോളജി (സി.സി.എസ്.എസ്) വൈവാവോസി പരീക്ഷകൾ സെപ്റ്റംബ൪ 14ന് കണ്ണൂരിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസിൽ നടത്തും.
ഏഴാം സെമസ്റ്റ൪ ബി.ടെക് പ്രായോഗിക പരീക്ഷ (സപ്ളിമെൻററി- ജൂലൈ 2012) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എൻജിനീയറിങ് ബ്രാഞ്ചുകൾ സെപ്റ്റംബ൪ ആറുമുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദ വിവരങ്ങൾ പരീക്ഷാകേന്ദ്രങ്ങളിലും സ൪വകലാശാല വെബ്സൈറ്റിലും ലഭ്യമാണ്.

കേരള
====
ബി.എഡ് ഇൻറ൪വ്യു
തിരുവനന്തപുരം: കേരള സ൪വകലാശാലയുടെ കുമാരപുരം ബി.എഡ് സെൻററിലേക്ക് 2012-13 അധ്യയനവ൪ഷത്തേക്കുള്ള ബി.എഡ് അഡ്മിഷൻെറ മെറിറ്റ് സീറ്റിലേക്കും ചാൻസ് സീറ്റിലേക്കുമുള്ള ഇൻറ൪വ്യു സെപ്റ്റംബ൪ ആറ്, ഏഴ് തീയതികളിൽ നടത്തും.  സെപ്റ്റംബ൪ ആറ് രാവിലെ 9.30ന് സോഷ്യൽ സയൻസ്, ഇംഗ്ളീഷ്, ഉച്ചക്ക് ഒന്നിന് മലയാളം, സംസ്കൃതം, ഏഴിന് രാവിലെ നാചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഉച്ചക്ക് കോമേഴ്സ്, മാത്തമാറ്റിക്സ് എന്ന ക്രമത്തിൽ ഇൻറ൪വ്യു നടത്തും.    ഫോൺ. 0471 2557703.

എം.ജി
======

പി.ജി ഏകജാലകം: രണ്ടാംഘട്ട
അലോട്ട്മെൻറ് ഇന്ന്
കോട്ടയം: എം.ജി സ൪വകലാശാല ഏകജാലകം വഴിയുള്ള പി.ജി പ്രവേശനത്തിനുള്ള (2012-13) രണ്ടാംഘട്ട അലോട്ട്മെൻറ് ലിസ്റ്റ് ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾ  www.cap.mgu.ac.in, www.mgu.ac.in എന്നീ വെബ്സൈറ്റുകളിൽ ആപ്ളിക്കേഷൻ നമ്പ൪, പാസ്വേഡ് ഇവ ഉപയോഗിച്ച് ലോഗിൻ ചെയ്താൽ ലഭിക്കും.
അലോട്ട്മെൻറ് ലഭിക്കുന്ന അപേക്ഷക൪ അലോട്ട്മെൻറ് മെമ്മോ, ബാങ്ക് ചെലാൻ രസീത് എന്നിവയുടെ പ്രിൻെറൗട്ട് എടുത്ത് എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളിൽ ചെലാനിൽ കാണിച്ചിരിക്കുന്ന ഫീസടച്ച് അഞ്ചിനകം അലോട്ട്മെൻറ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടണം. അഞ്ചിനകം ഫീസ് ഒടുക്കാത്തവരുടേയും ഫീസൊടുക്കിയ ശേഷം പ്രവേശം നേടാത്തവരുടെയും അലോട്ട്മെൻറ് റദ്ദാക്കും. തുട൪ന്നുള്ള അലോട്ട്മെൻറിൽ ഇവരെ പരിഗണിക്കില്ല.
രണ്ടാം അലോട്ട്മെൻറിൽ പ്രവേശത്തിന൪ഹത നേടിയവ൪ തങ്ങൾക്ക് അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ പ്രവേശം നേടുന്നപക്ഷം ബാങ്കിലൊടുക്കുന്ന യൂനിവേഴ്സിറ്റി ഫീസിന് പുറമെ ട്യൂഷൻ ഫീസ് ഉൾപ്പെടെ ഫീസ് ഒടുക്കി പ്രവേശം ഉറപ്പാക്കണം. ഒന്നാം അലോട്ട്മെൻറിൽ താൽക്കാലിക പ്രവേശം നേടിയവ൪ ഒന്നാം അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ ഏതെങ്കിലും കാരണവശാൽ തുടരുന്നില്ലാത്ത പക്ഷം തങ്ങളുടെ ടി.സി, സ൪ട്ടിഫിക്കറ്റുകൾ എന്നിവ ബന്ധപ്പെട്ട കോളജിൽ നിന്ന്  ആറിന്  മുമ്പ്  കൈപ്പറ്റണം.

പരീക്ഷാഫലം
മൂന്നാം വ൪ഷ ബി.ഫാം പഴയ സ്കീം മേഴ്സി ചാൻസ് ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുന൪മൂല്യനി൪ണയത്തിനും സൂക്ഷ്മപരിശോധനക്കും സെപ്റ്റംബ൪ ഏഴ് വരെ അപേക്ഷിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.