തിരുവനന്തപുരം: വാട്ട൪ അതോറിറ്റിയിലെ എൽ.ഡി ക്ള൪ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ ഇനി അവസരം നൽകേണ്ടെന്ന് പി.എസ്.സി യോഗം തീരുമാനിച്ചു. ഈ തസ്തികയിലേക്ക് നേരത്തെ അപേക്ഷ ക്ഷണിച്ചപ്പോൾ കമ്പ്യൂട്ട൪ കോഴ്സും യോഗ്യതയായി നിശ്ചയിച്ചിരുന്നു. ഒറ്റത്തവണ രജിസ്ട്രേഷൻ ആയതിനാൽ പ്രത്യേക കോഴ്സ് കഴിഞ്ഞവ൪ക്ക് മാത്രമേ അപേക്ഷിക്കാൻ കഴിയൂവെന്ന സ്ഥിതിയാണുണ്ടായത്. പരാതി വന്നതിനെ തുട൪ന്ന് മറ്റ് ചില കോഴ്സുകൾ പാസായവ൪ക്കും അപേക്ഷിക്കാൻ അവസരം നൽകി. ഇത്തരത്തിൽ മാറ്റം വരുത്തിയത് അറിയാത്ത ഉദ്യോഗാ൪ഥികൾക്ക് അപേക്ഷിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ അപേക്ഷിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാ൪ഥികൾ പി.എസ്.സിയെ സമീപിച്ചിരുന്നു. അപേക്ഷ നൽകാൻ വീണ്ടും അവസരം നൽകേണ്ടതില്ലെന്നാണ് കമീഷൻെറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.