കാസ൪കോട്: പട്ടാപ്പകൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് സ്വ൪ണാഭരണങ്ങളും പണവും കവ൪ന്നു. നുള്ളിപ്പാടി അയ്യപ്പ ക്ഷേത്രത്തിനു സമീപത്തെ റോഡിലെ പവൻകുമാറിൻെറ വീട്ടിലാണ് കവ൪ച്ച.
വീടിൻെറ ജനൽകമ്പി വളച്ചാണ് മോഷ്ടാക്കൾ ഇന്നലെ അകത്തുകയറിയത്. വീട്ടുകാ൪ വീടുപൂട്ടി ബന്ധുവീട്ടിൽ പോയതായിരുന്നു.
രണ്ടുമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവ൪ച്ച ശ്രദ്ധയിൽപെട്ടത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച നാല് പവൻ സ്വ൪ണാഭരണങ്ങളും 30,000 രൂപയുമാണ് കവ൪ന്നത്. ടൗൺ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.