Posted On
date_range Updated On
date_range പൈപ്പ്ലൈന്‍ തകരാര്‍: മുണ്ടക്കയത്ത് ജലവിതരണം നിലച്ചു
മുണ്ടക്കയം: പൈപ്പ്ലൈനുകൾ തകരാറിലായതിനെ തുട൪ന്ന് മുണ്ടക്കയത്ത് ജലവിതരണം നിലച്ചു.
മോട്ടോ൪ തകരാറിലാകുന്നതിന് പിന്നാലെ പെപ്പ്ലൈൻ തകരാറും പ്രദേശത്ത് പതിവായിരിക്കുകയാണ്. കോസ്വേ ജങ്ഷനിൽ മാ൪ക്കറ്റിന് മുൻവശം, എസ്.എൻ.ഡി.പി ജങ്ഷൻ, ബസ് സ്റ്റാൻഡിന് സമീപം എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴാകുകയാണ്.
പൈപ്പുകൾ കാലപ്പഴക്കത്താൽ ദ്രവിക്കുന്നതും സാമൂഹികവിരുദ്ധ൪ നശിപ്പിക്കുന്നതുമാണ് ലൈനുകൾ തകരാറിലാകാൻ കാരണം.
രാത്രി 11നും പുല൪ച്ചെ അഞ്ചിനുമിടയിലാണ് വെള്ളം പമ്പ് ചെയ്യുന്നത്.ഹോട്ടൽ-ലോഡ്ജ് ഉടമകളെ സഹായിക്കാനാണിതെന്ന് പരാതിയുണ്ട്. ജലവിതരണം ഉപഭോക്താക്കൾക്ക് ഗുണകരമാംവിധം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.