ബിയ്യം കായല്‍ വള്ളംകളി: മണിക്കൊമ്പനും പാര്‍ഥസാരഥിയും തട്ടത്തിന്‍ മറയത്തും ജേതാക്കള്‍

പൊന്നാനി: ഓണാഘോഷത്തോടനുബന്ധിച്ച് താലൂക്ക് ടൂറിസം വാരാഘോഷ കമ്മിറ്റി പൊന്നാനി ബിയ്യം കായലിൽ നടത്തിയ വള്ളംകളി മത്സരത്തിൽ മേജ൪ വിഭാഗത്തിൽ എരിക്കമണ്ണ ന്യൂ ക്ളാസിക് ക്ളബിൻെറ ‘മണിക്കൊമ്പൻ’ ഒന്നാം സ്ഥാനം നേടി. മൈന൪ എ വിഭാഗത്തിൽ പുഴമ്പ്രം ടീം ഭാവനയുടെ പാ൪ഥസാരഥിക്കാണ് ഒന്നാം സ്ഥാനം. മൈന൪ ബി വിഭാഗത്തിൻെറ മത്സരം വെളിച്ചക്കുറവ് മൂലം നടന്നില്ല. ടോസിലൂടെ ടീം പള്ളിപ്പടിയുടെ തട്ടത്തിൻ മറയത്തിന് ഒന്നാം സ്ഥാനം ലഭിച്ചു.
മേജ൪ വിഭാഗത്തിൽ പുളിക്കക്കടവ് ലക്കിസ്റ്റാ൪ ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ളബിൻെറ വാട്ട൪ ജെറ്റിനാണ് രണ്ടാം സ്ഥാനം. മൈന൪ എ വിഭാഗത്തിൽ കാഞ്ഞിരമുക്ക് പാടത്തങ്ങാടി യുവശക്തി സ്പോ൪ട്സ് ക്ളബിൻെറ വജ്ര രണ്ടാം സ്ഥാനം നേടിയപ്പോൾ മൈന൪ ബി വിഭാഗത്തിൽ കാഞ്ഞിരമുക്ക് നവരശ്മി ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ളബിൻെറ സൂപ്പ൪ റാണിക്കാണ് രണ്ടാം സ്ഥാനം. മേജ൪ വിഭാഗത്തിൽ കാഞ്ഞിരമുക്ക് പുളിക്കകടവ് ന്യൂ ടൂറിസ്റ്റ് ആ൪ട്സ് ആൻഡ് സ്പോ൪ട്സ് ക്ളബിൻെറ പറക്കുംകുതിരയും മൈന൪ എ വിഭാഗത്തിൽ സാൻറോസ് മുക്കട്ടക്കൽ പാലത്തിൻെറ കൊച്ചുകൊമ്പനും മൂന്നാം സ്ഥാനം നേടി.
നേരത്തെ ടൂറിസം മന്ത്രി എ.പി. അനിൽകുമാ൪ മത്സരം ഉദ്ഘാടനം ചെയ്തു. പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹ്റ മമ്പാട് ജലഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയ൪പേഴ്സൻ പി. ബീവി, തഹസിൽദാ൪ കെ. മൂസക്കുട്ടി, ഡി.ടി.പി.സി എക്സിക്യൂട്ടിവ് അംഗം കല്ലാട്ടേൽ ഷംസു, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. എ.എം. രോഹിത്, സുരേഷ് പൊൽപ്പാക്കര, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഇ. ബാലകൃഷ്ണൻ, നഗരസഭാ വൈസ് ചെയ൪മാൻ പി. രാമകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ഷാനവാസ് വട്ടത്തൂ൪, ബീരാവുണ്ണി എന്ന കുഞ്ഞാപ്പ, പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. അബ്ദുൽ റഷീദ്, കദീജ മൂത്തേടത്ത്, ടി.പി. അജയ്മോഹൻ, ടി.എം. സിദ്ദീഖ്, റഫീഖ് മാറഞ്ചേരി, അയിരൂ൪ മുഹമ്മദലി, പി.വി. അയ്യൂബ്, എം.വി. ശ്രീധരൻ, കെ.പി. ജബ്ബാ൪, സി.പി. മുഹമ്മദ് കുഞ്ഞി എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.