ദോഹ: ഖത്തറിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള നാല് ലബോറട്ടറികൾ പൂ൪ത്തിയാകുന്നു. റേഡിയേഷൻ തോത് പരിശോധിക്കുന്നതിനുള്ള ലാബ്, നി൪മാണ വസ്തുക്കൾക്കുള്ള ലാബ്, വൈദ്യുതോപകരണങ്ങൾക്കുള്ള ലാബ്, കളിപ്പാട്ട ലാബ് എന്നിവയാണ് ഒരുങ്ങുന്നത്. ഇവക്ക് അന്താരാഷ്ട്ര അംഗീകാരം നേടുന്നതിനുള്ള നടപടിക്രമങ്ങൾ പകുതി പിന്നിട്ടതായി പരിസ്ഥിതി മന്ത്രാലയത്തിലെ ലബോറട്ടറികാര്യ അണ്ട൪സെക്രട്ടറി ഡോ. മുഹമ്മദ് സെയ്ഫ് അൽ കുവാരി അറിയിച്ചു.
കളിപ്പാട്ടങ്ങൾ പരിശോധിക്കുന്നതിനുള്ള ലാബ് ഏതാനും ദിവസങ്ങൾക്കകം തുറക്കും. മണ്ണിലും വെള്ളത്തിലും കടൽമണ്ണിലും ഉള്ള റേഡിയേഷൻെറ തോത് പരിശോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റേഡിയേഷൻ ലാബ്. അന്താരാഷ്ട്ര ആണവോ൪ജ ഏജൻസിയുടെ സഹകരണത്തിൽ അത്യാധുനിക സംവിധാനങ്ങളോടെ ഇത് സജ്ജീകരിച്ചുകഴിഞ്ഞു. രാജ്യത്ത് നി൪മാണ പ്രവ൪ത്തനങ്ങൾക്കുപയോഗിക്കുന്ന സാധന സാമഗ്രികളെല്ലാം ഖത്തരി ഗുണനിലവാര ചട്ടം പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തുകയാണ് ബിൽഡിംഗ് മെറ്റീരിയൽ ലാബിൻെറ ഉദ്ദേശ്യം. രാജ്യത്ത് നി൪മിക്കുകയും ഇറക്കുമതി നടത്തുകയും ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, കളിപ്പാട്ടങ്ങളിലുപയോഗിക്കുന്ന രാസപദാ൪ഥങ്ങൾ പരിശോധിക്കുക എന്നിവയാണ് ടോയ്സ് ലാബിൻറെ ദൗത്യം.
നിലവിലുള്ള മറ്റ് ലബോറട്ടറികൾ നവീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യകൻ മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലബോറട്ടറികളുടെ നടത്തിപ്പിന് പരമാവധി സ്വദേശി മനുഷ്യവിഭവ ശേഷി പ്രയോജനപ്പെടുത്താനാണ് ആഗ്രഹം. ഈ ലക്ഷ്യം മുൻനി൪ത്തി നിരവധി സ്വദേശികളെ വിദേശത്ത വിദഗ്ധ പഠന-പരിശീലനങ്ങൾക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.