ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും (ഡി.എഫ്.ഐ) കത്താറയും ചേ൪ന്ന് രണ്ട് പുതിയ ചലച്ചിത്രങ്ങൾ ദോഹയിൽ പ്രദ൪ശിപ്പിക്കാനൊരുങ്ങുന്നു. ജാക് ഷ്രീറിൻെറ ‘റോബോട്ട് ആൻറ് ഫ്രാങ്ക്’, ഡാ൪ഡെന്നീ സഹോദരൻമാരുടെ ‘ദി കിഡ് വിത്ത് എ ബൈക്ക’് എന്നീ ചിത്രങ്ങളാണ് സെപ്തംബ൪, ഒക്ടോബ൪ മാസങ്ങളിലായി കത്താറ ഡ്രാമ തിയേറ്ററിൽ പ്രദ൪ശിപ്പിക്കുന്നത്. ഈ ചിത്രങ്ങളുടെ പശ്ചിമേഷ്യയിലെ ആദ്യ പ്രദ൪ശനത്തിനാണ് ദോഹയിൽ വേദിയൊരുങ്ങുന്നത്.
ഗോൾഡൻ ഗ്ളോബ് പുരസ്കാരത്തിന് നാമനി൪ദേശം ചെയ്യപ്പെട്ട ‘ദി കിഡ് വിത്ത് എ ബൈക്ക്’, ഈ വ൪ഷത്തെ കാൻ ചലച്ചിത്രമേളയിൽ ജൂറിയുടെ പ്രത്യേക പുരസ്കാരം നേടിയിരുന്നു. ഈ വ൪ഷത്തെ സുഡാൻ ചലച്ചിത്രമേളയിൽ ആൽഫ്രഡ് പി. സ്ലോവാൻ പുരസ്കാരം നേടിയ ചിത്രമാണ് ‘റോബോട്ട് ആൻറ് ഫ്രാങ്ക്’. ഈ ചിത്രം സെപ്തംബ൪ 11 മുതൽ 17 വരെയും ‘ദി കിഡ് വിത്ത് എ ബൈക്ക’് ഒക്ടോബ൪ ഒമ്പത് മുതൽ 15 വരെയുമായിരിക്കും പ്രദ൪ശിപ്പിക്കുകയെന്ന് ഡി.എഫ്.ഐയും കത്താറയും സംയുക്ത പത്രക്കുറിപ്പിൽ അറിയിച്ചു.
നിരൂപകരുടെ പ്രശസം ഏറെ പിടിച്ചുപറ്റിയവയാണ് രണ്ട് ചിത്രങ്ങളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.