ദോഹ: രാജ്യത്തെ പ്രധാന കേന്ദ്രമായ റയ്യാന്റെവികസനം ലക്ഷ്യമാക്കി വൻ വികസന പദ്ധതികൾ നടപ്പിലാക്കാൻ പബ്ളിക് വ൪ക്സ് അതോറിറ്റി (അശ്ഗാൽ) ഒരുങ്ങുന്നു. വ൪ധിച്ചു വരുന്ന ഗതാകക്കുരുക്കുകൾക്ക് പരിഹാരമായി റയ്യാൻ മുനിസിപ്പാലിറ്റിയുടെ മേൽനോട്ടത്തിൽ എക്സ്പ്രസ് പാതകളുടെയും അനുബന്ധ റോഡ്കളുടെയും മാസ്റ്റ൪ പ്ളാൻ തയ്യാറായിക്കഴിഞ്ഞു. മൊത്തം 222 ദശലക്ഷം റിയാലിൻെറ പദ്ധതികളാണ് നടപ്പാക്കുന്നത്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രവ൪ത്തനങ്ങൾ പുരോഗമിക്കുകയാണ്. അൽ ഫിറുസിയ്യ, അൽ വഅബ്, സ്പോ൪ട്സ് സിറ്റി, അൽ ബുസ്താൻ, അമീ൪ റോഡ് തുടങ്ങിയ പ്രധാന റോഡുകളുടെ അറ്റകുറ്റ പണികൾ ആരംഭിച്ചുകഴിഞ്ഞു. ലാൻറ് മാ൪ക്ക, സെൽവ 15 - 17 - 24 , അൽ ജസീറ, അൽ വസതിയ, ഫെബ്രുവരി 22, ഥാനി ബിൻ ജാസിം, തുടങ്ങിയ ഇൻറ൪ ചെയ്ഞ്ചുകളും പ്രത്യേകം വികസിപ്പിക്കുന്നുണ്ട്. കൂടാതെ മിസൈമീ൪ റോഡ്, ഇൻഡസ്ട്രിയൽ ഏരിയ ഇൻറ൪ചെയ്ഞ്ച് എന്നിവയുടെയും വികസന പ്രവ൪ത്തനങ്ങൾക്ക് മുനിസിപ്പാലിറ്റി മേൽനോട്ടം വഹിക്കുന്നു.
നഗരത്തെ സൗന്ദര്യവത്കരിക്കുന്നതിൻെറ ഭാഗമായി അസീസിയയിലെ ആസ്പെയ൪ സോൺ സമീപത്തുള്ള അൽ ജസീറ അൽ വുസ്താ അൽ ജസ്ര് ഭാഗത്ത് 10,000 ചതുരശ്ര മീറ്റ൪ വിസ്തൃതിയിൽ മരങ്ങളും പൂക്കളും കൊണ്ട് മോടി പിടിപ്പിക്കാനും ശാബിയ ഖലീഫയിലെ ശൈഖ് മുഹമ്മദ് ബിൻ ഖലീഫയുടെ പാലസിന് സമീപം 1000 മരങ്ങൾ നട്ടു വള൪ത്താനും റയ്യാൻ മുനിസിപ്പാലിറ്റി തുടക്കം കുറിച്ചു. സൽവ അതിവേഗ പാതയുടെ അവസാന ഘട്ടം ഡിസംബ൪ 29നും ഗറാഫ മുതൽ വിദ്യാഭ്യാസ നഗരമായ ബനീ ഹാജ൪ വരെ നീളുന്ന ദുഖാൻ അതിവേഗ പാതയുടെ നി൪മാണം 2013 സെപ്തംബ൪ 18നും കിഴക്കൻ ഇൻഡസ്ട്രിയൽ ഭാഗം മുതൽ ഇൻഡസ്ട്രിയൽ എരിയ, അൽ മുംതസ വരെയുള്ള മൂന്ന് കിലോ മീറ്റ൪ റോഡിൻെറ നി൪മാണം 2013 ജൂലൈ 15നും പൂ൪ത്തിയാകും.
കൂടാതെ, റയ്യാൻ മേഖല ശാസ്ത്രീയമായി മാലിന്യമുക്തമാക്കാനുള്ള പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. 36,000 കിലോ മീറ്റ൪ നീളത്തിൽ പൈപ്പുകൾ ഘടിപ്പിച്ചുകൊണ്ട് സനാഇയ്യ ഭാഗത്ത് നടപ്പാക്കുന്ന പദ്ധതി വരുന്ന സെപ്തംബ൪ 30ഓടെ അന്തിമ ഘട്ടത്തിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.