പെട്രോള്‍ ടാങ്കറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി

നെട്ടൂ൪: പെട്രോൾ ടാങ്ക൪ ലോറിക്ക് തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച വൈകുന്നേരം നാലോടെ നെട്ടൂ൪ പരുത്തിച്ചുവട്  ബസ് സ്റ്റോപ്പിലാണ് സംഭവം.
ഇരുമ്പനത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ളാൻറിൽ നിന്നും 8000 ലിറ്റ൪ പെട്രോളും 4000 ലിറ്റ൪ ഡീസലും കയറ്റി കൊല്ലത്തേക്ക് പോവുകയായിരുന്ന ടാങ്ക൪ ലോറിയുടെ ഡ്രൈവറുടെ കാബിനിൽ നിന്നാണ് തീ ഉയ൪ന്നത്.
ഉടൻ വണ്ടിയിലുണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് ഡ്രൈവ൪  തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഷോ൪ട്ട് സ൪ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊല്ലം നീണ്ടകര പരിമണം പെട്രോൾ കമ്പനിയുടേതാണ് വാഹനം.
സംഭവമറിഞ്ഞ് ഗാന്ധിനഗറിൽ നിന്ന് ഫയ൪ഫോഴ്സും പനങ്ങാട് പൊലീസും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.