തിരുവനന്തപുരം: 2012-13 വ൪ഷത്തെ ഇൻറഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി കോഴ്സിലേക്ക് പ്രവേശത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെൻറിൽ കേരളത്തിലെ നാല് സ൪ക്കാ൪ ലോ കോളജുകൾക്ക് പുറമെ മൂന്ന് പുതിയ സ്വകാര്യ സ്വാശ്രയ ലോ കോളജുകളെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
കോളജുകൾ, കോഴ്സ് കോഡ്, കോളജ് കോഡ്, ആകെ സീറ്റ് എന്നീ ക്രമത്തിൽ:
എൻ.എസ്.എസ് ലോ കോളജ്, കൊട്ടിയം, കൊല്ലം -എൽ 5-എൻ.കെ.എൽ-60, ശ്രീനാരായണഗുരു കോളജ് ഓഫ് ലീഗൽ സ്റ്റഡീസ്, കൊല്ലം - എൽ 5-എസ്.കെ.എൽ-60, മാ൪ ഗ്രിഗോറിയസ് കോളജ് ഓഫ് ലോ, നാലാഞ്ചിറ, തിരുവനന്തപുരം -എൽ 5-ജി.എൻ.എൽ-60.
മേൽ സൂചിപ്പിച്ച സ്വകാര്യ സ്വാശ്രയ ലോ കോളജുകളുടെ 50 ശതമാനം സീറ്റുകളിലേക്ക് (ഗവൺമെൻറ് സീറ്റുകൾ) കേന്ദ്രീകൃത അലോട്ട്മെൻറ് പ്രക്രിയ പ്രകാരം അലോട്ട്മെൻറ് നടത്തും. ഗവൺമെൻറ് സീറ്റുകളിലേക്ക് വാ൪ഷിക ഫീസ് 15000 രൂപയാണ്. ഇവയിലേക്ക് ഓപ്ഷൻ നൽകുന്നതിനായി അലോട്ട്മെൻറ് ഷെഡ്യൂളിൽ ഭേദഗതി വരുത്തിയിരിക്കുന്നു.
പുതുക്കിയ അലോട്ട്മെൻറ് ഷെഡ്യൂൾ: ആഗസ്റ്റ് 27 മുതൽ സെപ്റ്റംബ൪ ഏഴ് വൈകുന്നേരം നാലുവരെ- പുതുതായി ഓപ്ഷൻ രജിസ്ട്രേഷനും/ പുന$ക്രമീകരണത്തിനുമുള്ള സൗകര്യം, സെപ്റ്റംബ൪ 10 -ഒന്നാംഘട്ട അലോട്ട്മെൻറ്, സെപ്റ്റംബ൪ 11, 12 -വിദ്യാ൪ഥികൾ അലോട്ട്മെൻറ് ലഭിച്ച കോളജുകളിൽ ഹാജരായി പ്രവേശം നേടണം, സെപ്റ്റംബ൪ 13 വൈകുന്നേരം അഞ്ചിന് മുമ്പ്- കോളജ് പ്രിൻസിപ്പൽ നോൺജോയനിങ് റിപ്പോ൪ട്ട് ഓൺലൈനായും അതിൻെറ പ്രിൻറൗട്ട് ഫാക്സ് മുഖേനയും പ്രവേശ പരീക്ഷാകമീഷണ൪ക്ക് നൽകണം.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാ൪ഥികൾക്ക് 2012 സെപ്റ്റംബ൪ ഏഴിന് വൈകുന്നേരം നാലുവരെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓപ്ഷനുകൾ രജിസ്റ്റ൪ ചെയ്യാവുന്നതാണ്. വിദ്യാ൪ഥികൾക്ക് തങ്ങളുടെ റോൾ നമ്പ൪, ആപ്ളിക്കേഷൻ നമ്പ൪, കീ നമ്പ൪ (വിദ്യാ൪ഥികൾക്ക് തപാൽ മുഖാന്തരം അയച്ചുതന്നിട്ടുള്ളത്) എന്നിവ രേഖപ്പെടുത്തി പാസ്വേഡ് സെറ്റ്ചെയ്തശേഷം ഹോംപേജിൽ കയറി ഓപ്ഷനുകൾ രജിസ്റ്റ൪ ചെയ്യാം. ആഗസ്റ്റ് 21 ലെ വിജ്ഞാപന പ്രകാരം സ൪ക്കാ൪ ലോ കോളജുകളിലേക്ക് ഓപ്ഷൻ നൽകിയ വിദ്യാ൪ഥികൾക്കും മേൽപറഞ്ഞ സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേക്ക് ഓപ്ഷനുകൾ നൽകാവുന്നതും അവ പുന$ക്രമീകരിക്കാവുന്നതുമാണ്. ഓപ്ഷനുകൾ രജിസ്റ്റ൪ ചെയ്യാത്ത വിദ്യാ൪ഥികളെ യാതൊരു കാരണവശാലും അലോട്ട്മെൻറിന് പരിഗണിക്കുന്നതല്ല. തപാൽ, ഫാക്സ് എന്നിവ മുഖേനയോ നേരിട്ടോ സമ൪പ്പിക്കുന്ന ഓപ്ഷനുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
അലോട്ട്മെൻറുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും www.cee-kerala.org എന്ന വെബ്സൈറ്റിൽ ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഹെൽപ്ലൈൻ നമ്പറുകളായ 0471 2339101, 2339102, 2339103, 2339104 എന്നിവയിലും സിറ്റിസൺ കാൾസെൻററിൻെറ 166300, 0471 2115054, 2115098, 2335523 എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.