ഓഫിസുകളില്‍ വിജിലന്‍സ് പരിശോധന; കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി

ആലപ്പുഴ: ജില്ലയിലെ അഞ്ച് സ൪ക്കാ൪ ഓഫിസുകൾ കേന്ദ്രീകരിച്ച് വിജിലൻസ് വിഭാഗം ‘ഓണക്കാഴ്ച’ എന്നപേരിൽ നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തി. ഓണക്കാലത്ത് അവിഹിതമായി പണം എത്തുമെന്ന് കരുതിയ ഓഫിസുകളാണ് പരിശോധനക്ക് തെരഞ്ഞെടുത്തത്. ചേ൪ത്തല ജിയോളജി വിഭാഗം ഓഫിസ്, അമ്പലപ്പുഴ താലൂക്ക് സപൈ്ള ഓഫിസ്, ലീഗൽ മെട്രോളജി ഓഫിസ്, കോമേഴ്സ്യൽ ടാക്സ് വിഭാഗം ഡെപ്യൂട്ടി കമീഷണ൪ ഓഫിസ്, കാ൪ത്തികപ്പള്ളി എക്സൈസ് റേഞ്ചോഫിസ് എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് ഡിവൈ.എസ്.പി കെ. രാജുവിൻെറ നേതൃത്വത്തിൽ സ൪ക്കിൾ ഇൻസ്പെക്ട൪മാ൪ ഉൾപ്പെടുന്ന സംഘം പരിശോധന നടത്തിയത്. അമ്പലപ്പുഴ താലൂക്ക് സപൈ്ള ഓഫിസിൽ പട്ടികജാതി-വ൪ഗ വിഭാഗങ്ങൾക്ക് അ൪ഹമായ റേഷൻകടകൾ അനുവദിക്കുന്നതിൽ ഗുരുതര വീഴ്ച വന്നതായി കണ്ടെത്തി.
ചേ൪ത്തല ജിയോളജി ഓഫിസിൽനിന്ന് കണക്കിൽപ്പെടാതെ സൂക്ഷിച്ച 8365 രൂപ പിടിച്ചെടുത്തു. മൂന്ന് ജീവനക്കാരിൽ നിന്നാണ് ഇത്രയും തുക ലഭിച്ചത്. സി.ഐ ഋഷികേശൻ നായരുടെ നേതൃത്വത്തിലായിരുന്നു ഇവിടെ പരിശോധന.
അമ്പലപ്പുഴ താലൂക്ക് സപൈ്ള ഓഫിസിൽ ഡിവൈ.എസ്.പി കെ. രാജുവിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. ഇവിടെനിന്ന് ഒട്ടേറെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. 53 റേഷൻകടകളിൽ മൂന്നെണ്ണം പുതുക്കിയിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടു. കണക്കിൽപ്പെടാത്ത 1140 രൂപയും യു.ഡി.സിയുടെ കൈയിൽനിന്ന് 1000 രൂപയും കണ്ടെത്തി. ഓഫിസിലെ ജീവനക്കാരൻെറ സ്റ്റാമ്പ് പാഡ് ബോക്സിൽനിന്ന് കണക്കിൽപ്പെടാത്ത 300 രൂപയും ലഭിച്ചു. പട്ടികജാതി-വ൪ഗ വിഭാഗങ്ങൾക്ക് താലൂക്കിൽ ആകെയുള്ള ഒരു റേഷൻകട ഇതുവരെയും അനുവദിച്ചിട്ടില്ല. ജില്ലയിലെ 1342 റേഷൻകടകളിൽ 20 ശതമാനം പട്ടികജാതി-വ൪ഗങ്ങൾക്ക് അനുവദിക്കപ്പെടേണ്ടതാണ്. അമ്പലപ്പുഴ താലൂക്കിലാകട്ടെ ഇതിൽ ഒന്നുമാത്രമെയുള്ളു. ആ പ്രാതിനിധ്യവും ഉറപ്പാക്കാൻ ഉദ്യോഗസ്ഥ൪ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞവ൪ഷം ആഗസ്റ്റിൽ ഇതുസംബന്ധിച്ച റിപ്പോ൪ട്ട് ജില്ലാ ഓഫിസ൪ ആവശ്യപ്പെട്ടിട്ടും സമ൪പ്പിച്ചിട്ടില്ല്ള. റേഷൻ ഇൻസ്പെക്ട൪മാ൪ നടത്തിയ കടപരിശോധനയുടെ അടിസ്ഥാനത്തിൽ ജില്ലാ ഓഫിസ൪ക്കും കലക്ട൪ക്കും നൽകിയ കുറ്റാരോപിത റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലെ 24 കേസുകളിലും നടപടി ഉണ്ടായിട്ടില്ല. മറ്റ് ഓഫിസുകളിൽ കാര്യമായ പിശക് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് അറിയുന്നത്. സി.ഐമാരായ തങ്കച്ചൻ, കെ.എ. തോമസ്, ഹരി വിദ്യാധരൻ എന്നിവരും പരിശോധനക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.