മൈക്രോസോഫ്റ്റ് ലോഗോ മിനുക്കി

സോഫ്റ്റ്വെയ൪ ഭീമനായ മൈക്രോസോഫ്റ്റ് ഇരുപത്തിയഞ്ചു വ൪ഷത്തിനിടെ ആദ്യമായി തങ്ങളുടെ ലോഗോ മിനുക്കി. പുറത്തിറങ്ങാനൊരുങ്ങുന്ന മൈക്രോസോഫ്റ്റ് 8ന്റെ ലോഗോയുമായി സാമ്യമുള്ളതാണ് പുതിയ ലോഗോ. കൂടാതെ, മൈക്രോസോഫ്റ്റ് എന്ന് എഴുതിയിരുന്ന ഫോണ്ടിൽ ഉണ്ടായിരുന്ന ചെരിവ് (കമേഹശര)െ പുതിയ ലോഗോയ്ക്കൊപ്പം ഇല്ല.

ചുവപ്പ്, പച്ച, മഞ്ഞ, നീല നിറങ്ങളിലുള്ള നാല് സമചതുരങ്ങളാണ് ലോഗോയിലുള്ളത്. ഓപ്പറേറ്റിങ്ങ് സിസ്റ്റം, ടാബ്ലറ്റ്, മൊബൈൽ, മറ്റു ഹാ൪ഡ്വെയറുകൾ തുടങ്ങിയ മൈക്രോസോഫ്റ്റ് വ്യാപരിക്കുന്ന മേഖലകളെ പ്രതിനിധീകരിക്കുന്നതാണ് ഈ നാലു സമചതുരങ്ങൾ. ഈ മേഖലകളിൽ കമ്പനി നടത്തുന്ന മാറ്റങ്ങളാണ് ഈ നിറങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

1987ലാണ് ഇതിനുമുമ്പ് മൈക്രോസോഫ്റ്റ് സ്വന്തം ലോഗോ പരിഷ്കരിച്ചത്.

വിൻഡോസ് 8 ഓപ്പറേറ്റിങ് സിസ്റ്റത്തിലും പുതുതായി കമ്പനി പുറത്തിറക്കുന്ന ടാബ്ലറ്റിലുമായിരിക്കും പുത്തൻ ലോഗോ പ്രത്യക്ഷപ്പെടുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.