ഓണം: കള്ളുഷാപ്പുകളിലും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന

കോഴിക്കോട്: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ഹോട്ടലുകളിലും ഭക്ഷണനി൪മാണ ശാലകളിലും ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന ക൪ശനമാക്കി. കള്ളുഷാപ്പുകളിൽ പരിശോധന നടത്താൻ ഫുഡ് സേഫ്റ്റി കമീഷണ൪ നി൪ദേശം നൽകി. ഭക്ഷ്യസുരക്ഷാവകുപ്പ് രൂപവത്കരിച്ചശേഷം ആദ്യമായാണ് കള്ളുഷാപ്പുകളിൽ പരിശോധന നടത്തുന്നത്. തൃശൂരിൽ നടന്ന ഫുഡ് സേഫ്റ്റി ഓഫിസ൪മാരുടെ യോഗത്തിലാണ് നി൪ദേശം. ഉത്തരവ് ഈയാഴ്ച പുറത്തിറങ്ങും. ഓണത്തോടനുബന്ധിച്ച് വാഹനങ്ങളിൽ എത്തിക്കുന്ന കള്ളും ഷാപ്പിൽ ഉണ്ടാക്കുന്ന ഭക്ഷണവും പരിശോധിക്കാനാണ് തീരുമാനം.
 ഓണത്തിന് കൂടുതലായി എത്തുന്ന പാലും പാലുൽപന്നങ്ങളും പരിശോധിക്കാൻ പ്രത്യേക സംവിധാനമൊരുക്കും. പാലിൽ ഫോ൪മാലിൻ എന്ന രാസവസ്തു ഉപയോഗിച്ചതിനെ തുട൪ന്ന് തലസ്ഥാനത്ത് മൂന്ന് കമ്പനികളുടെ പാൽ നിരോധിച്ചിട്ടുണ്ട്. ഹെറിറ്റേജ് പത്മനാഭ, ജേഷ്മ, മിൽമ കമ്പനികളുടെ പാലുകളാണ് നിരോധിച്ചത്. കളിയിക്കാവിള, പൊറ്റാമം എന്നിവിടങ്ങളിൽനിന്ന് കൃത്രിമമധുരം ചേ൪ത്ത ഐസ് മിഠായികൾ പിടിച്ചെടുത്തിട്ടുണ്ട്. ബീമാപള്ളിയിൽനിന്ന് നിരോധിത നിറം ചേ൪ത്ത തേയില പിടിച്ചെടുത്തു. തമിഴ്നാടുമായി അതി൪ത്തി പങ്കിടുന്ന പാലക്കാട്, തിരുവനന്തപുരം, ഇടുക്കി ജില്ലകളിലെ ചെക്പോസ്റ്റുകളിൽ പരിശോധന ക൪ശനമാക്കിയിട്ടുണ്ട്.  
കോഴിക്കോട് ജില്ലയിൽ മുമ്പ് അടച്ചു പൂട്ടാൻ ഉത്തരവിട്ട ഹോട്ടലുകളിലും പ്രവ൪ത്തനം മെച്ചപ്പെടുത്താനായി നോട്ടീസ് നൽകിയ ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ട്.  ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാൽ ചില ജില്ലകളിൽ ഇനിയും പരിശോധന തുടങ്ങിയിട്ടില്ല. കാസ൪കോട് ജില്ലയിൽ ഒരാൾ മാത്രമാണുള്ളത്. ഇദ്ദേഹത്തിനാണ് മലപ്പുറത്തിൻെറയും ചുമതല.  മലപ്പുറം, തൃശൂ൪, ഇടുക്കി തുടങ്ങിയ ചില ജില്ലകളിൽ പരിശോധന നടത്താൻ വാഹനവുമില്ല. ആൾക്ഷാമം പരിഹരിക്കുന്നതിനായി 43 പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേ൪ന്ന യോഗത്തിൽ ധാരണയായിരുന്നെങ്കിലും തീരുമാനമൊന്നുമായിട്ടില്ലെന്നറിയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.