നാദവിസ്മയം നാദിറിന്‍െറ ബഹ്റൈനിലെ ആദ്യ പരിപാടി നാളെ

മനാമ: അറബ് ലോകത്തെ മലയാള നാദവിസ്മയമായ നാദി൪ അബ്ദുസ്സലാമിൻെറ ബഹ്റൈനിലെ ആദ്യ പരിപാടിക്ക് വെള്ളിയാഴ്ച വേദിയൊരുങ്ങുന്നു. മുഹറഖ് അൽ ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ തനിമ ബഹ്റൈനും യൂത്ത് ഇന്ത്യയും സംയുക്തമായാണ് നാദിറിന് വേദിയൊരുക്കുന്നത്. പ്രമുഖ അറബ് ഗായകരുടെ അംഗീകാരങ്ങൾ ഏറ്റുവാങ്ങി അറബ് സംഗീതജ്ഞരെപ്പോലും വിസ്മയിപ്പിക്കുന്ന ശബ്ദസൗകുമാര്യത്തിനുടമയാണ് നാദി൪. ഖത്ത൪ മ്യൂസിക് അക്കാദമിയിൽ പ്രത്യേക ശിക്ഷണം നേടിക്കൊണ്ടിരിക്കുന്ന ഈ കൊച്ചു മിടുക്കൻെറ ബഹ്റൈനിലെ ആദ്യത്തെ പരിപാടിക്ക് കലാ ആസ്വാദകരുടെ മികച്ച പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് സംഘാടക൪ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിൽ ജനിച്ച നാദി൪ ഇന്ന് ഖത്തറിലെ അറബ്, മലയാള ഗാനമേഖലയിൽ നിറസാന്നിധ്യമാണ്്. കുവൈത്ത്, ഒമാൻ, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും കേരളത്തിലെ അനേകം വേദികളിലും നാദിറിൻെറ സ്വരമാധുരി മുഴങ്ങിയിട്ടുണ്ട്്. മൂന്ന് വയസ്സിലാരംഭിച്ച നാദിറിൻെറ സംഗീത യാത്രയിൽ ഇതിനകം 800 ഓളം വേദികൾ പരിപാടികൾ അവതരിപ്പിച്ചു കഴിഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.