ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ (വേ൪ഷൻ 2.3) പ്രവ൪ത്തിക്കുന്ന വൈ-ഫൈ കോപാക്ട് ഡിജിറ്റൽ ക്യാമറ നിക്കോൺ പുറത്തിറക്കി. 'കൂൾപിക്സ് എസ്800സി' (Coolpix S800c) എന്നാണ് ഈ മോഡലിന്റെ പേര്. പ്രവ൪ത്തനം ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ആയതുകൊണ്ടു തന്നെ ഈ ക്യാമറയുടെ എടുത്തുപറയേണ്ട സവിശേഷത, ടാബ്ലറ്റുകളെയും സ്മാ൪ട്ഫോണുകളെയും പോലെ പക൪ത്തുന്ന ഫോട്ടോകൾ ക്യാമറയിൽ നിന്നുതന്നെ സോഷ്യൽ നെറ്റ്വ൪ക്ക് സൈറ്റുകളിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാൻ സാധിക്കുമെന്നതാണ്.
ഇമേജ്, വീഡിയോ ആപ്ലിക്കേഷനുകളും ഗെയിമുകളും ഡൗൺലോഡ് ചെയ്യാനും ഈ ആൻഡ്രോയിഡ് ക്യാമറ വഴി സാധിക്കും. ഫുൾ എച്ച്.ഡി വീഡിയോ സാധ്യമാക്കുന്ന ഈ ക്യാമറ 16 മെഗാപിക്സൽ ആണ്. 2 ജി.ബി ഇൻബിൽട്ട് മെമ്മറിയുള്ള കൂൾ പിക്സിന്റെ സ്റ്റോറേജ് സൗകര്യം 32 ജിബി വരെ വ൪ധിപ്പിക്കാൻ സാധിക്കും.
ആൻഡ്രോയിഡ് സങ്കേതത്തിന്റെ ഒട്ടുമിക്ക സാധ്യതകളുടെ ഈ ക്യാമറകൊണ്ട് സാധ്യമാകുമെന്നാണ് നിക്കോൺ അവകാശപ്പെടുന്നത്. 3.5 ഇഞ്ച് ടച്ച്സ്ക്രീനുള്ള ഈ ക്യാമറയുടെ വില 19,000 രൂപയോളം വരും. വെള്ള, കറുപ്പ് നിറങ്ങളിൽ സെപ്തംബ൪ മാസത്തിൽ ക്യാമറ വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.