തൃശൂര്‍-പാലക്കാട് റൂട്ടില്‍ ദുരിതക്കുരുക്ക്

തൃശൂ൪: തൃശൂ൪-പാലക്കാട് റൂട്ടിൽ വ്യാഴാഴ്ച അനുഭവപ്പെട്ടത് വമ്പൻ ഗതഗതക്കുരുക്ക്. കുതിരാനിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. ഇവിടെ 100 മീറ്റ൪ സ്ഥലം കടന്നുപോകാൻ മണിക്കൂറുകൾ വേണ്ടിവന്നു.
റോഡ് അറ്റുകുറ്റപ്പണി നടക്കുന്നതിനാൽ വാഹനങ്ങൾ ഒരു ഭാഗത്തുകൂടിയാണ് കടത്തിവിടുന്നത്.
ഇടുങ്ങിയതും കുത്തനെ കയറ്റവുമുള്ളതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് വാഹനങ്ങൾ പോകുന്നത്. എന്നാൽ, ഇതിനിടയിലേക്ക് സമയം പാലിക്കാനായി സ്വകാര്യ ബസുകൾ കുത്തിക്കയറ്റുന്നതാണ്  കുരുക്കിന് പ്രധാന കാരണം. ഇതോടെ ഇഴയുന്ന അവസ്ഥ നിശ്ചലമാവുകയാണ്. രാവിലെ മുതൽ തുടങ്ങുന്ന റോഡ് അറ്റകുറ്റപ്പണി രാത്രി എട്ട് വരെയാണ് നടക്കുന്നത്.
ആഘോഷവേളയായതിനാൽ വൈകീട്ട് റോഡിൽ തിരക്ക് ഏറെയാണ്. ഈ സമയത്ത് അറ്റകുറ്റപ്പണിയും ഗതാഗത നിയന്ത്രണവും കൂടിവരുന്നതാണ് പ്രധാന പ്രശ്നം.
ഈദ്-ഓണത്തിനായി ചരക്കുകളുമായി വമ്പൻ ലോറികൾ കൂടി എത്തുമ്പോൾ കുരുക്ക് അഴിക്കാനാവാത്ത തരത്തിലാവും. വൈകീട്ട് കുതിരാനിലെത്തി മണിക്കൂറുകളോളം കുരുക്കിൽപെട്ട ഉദ്യോഗസ്ഥരും മറ്റ് തൊഴിലാളികളും വ്യാഴാഴ്ച ഏറെ ബുദ്ധിമുട്ടി.
ഗതാഗതം നിയന്ത്രിക്കുന്നതിന് ആവശ്യത്തിന് പൊലീസിനെ നിയോഗിക്കാത്തതാണ് ബസുകൾ കുത്തിക്കയറ്റുന്നതിന് കാരണമെന്നാണ് യാത്രക്കാരുടെ ആക്ഷേപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.