മഞ്ചേശ്വരം: റെയിൽവേ ട്രാക്കിൽ ദിവസങ്ങളോളം അനാവശ്യമായി ഗുഡ്സ് ട്രെയിൻ നി൪ത്തിയിടുന്ന തിനെതിരെ മഞ്ചേശ്വരത്ത് പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ അഞ്ചുവ൪ഷമായി മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിലെ ട്രാക്കിലാണ് ഗുഡ്സ് ട്രെയിൻ ദിവസങ്ങളോളം നി൪ത്തിയിടുന്നത്.
മംഗലാപുരത്തും ഉള്ളാളം റെയിൽവേ സ്റ്റേഷനിലും നി൪ത്തിയിടേണ്ട ട്രെയിനുകളാണ് മഞ്ചേശ്വരത്ത് നി൪ത്തുന്നത്.
ഇതുമൂലം ഈ കാലയളവിൽ 30ഓളം പേ൪ക്ക് ജീവൻ നഷ്ടപ്പെടുകയോ ഭാഗികമായി അംഗവൈകല്യം സംഭവിക്കുകയോ ചെയ്തു. ദേശീയപാതയിൽ നിന്ന് റെയിൽവേ ട്രാക്ക് മറികടന്നാണ് നാട്ടുകാ൪ മഞ്ചേശ്വരം ടൗണിൽ എത്തുന്നത്. എന്നാൽ, ട്രാക്കിൽ അനാവശ്യമായി ട്രെയിൻ നി൪ത്തിയിടുന്നതുമൂലം ട്രെയിനിൻെറ അടിഭാഗത്തുകൂടിയോ മുകളിൽ കൂടി ചാടിയോ വേണം നാട്ടുകാ൪ക്ക് അപ്പുറം എത്താൻ.
വിദ്യാ൪ഥികളും സ്ത്രീകളും കുട്ടികളും വൃദ്ധരുമുൾപ്പെടെ ഇത്തരത്തിൽ പ്രയാസപ്പെട്ടാണ് മറുപുറം എത്തുന്നത്. ഇത് പലരെയും അപകടത്തിൽപെടുത്തുന്നു. ട്രെയിൻ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ സമീപത്തെ ട്രാക്കിൽ കൂടി വരുന്ന മറ്റു ട്രെയിനുകൾ ഇടിച്ചാണ് അപകടമുണ്ടാവുന്നത്.
നാട്ടുകാ൪ പ്രതിഷേധം ഉയ൪ത്തിയതിനെ തുട൪ന്ന് പാ൪ക്കിങ് നി൪ത്തിയിരുന്നെങ്കിലും കുറച്ച് മാസങ്ങളായി പാ൪കിങ് പുനരാരംഭിച്ചിരിക്കയാണ്. ഇതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.