അഴിമതി കേസ് : വിജിലന്‍സ് രാഷ്ട്രീയം കളിക്കുന്നു -എല്‍.ഡി.എഫ്

കോഴിക്കോട്: നഗരസഭ കൂട്ടായെടുക്കുന്ന തീരുമാനങ്ങളിൽ മേയറെയും ഡപ്യൂട്ടി മേയറെയും മാത്രം പ്രതിചേ൪ത്ത് വിജിലൻസ് രാഷ്ട്രീയം കളിക്കുകയാണെന്ന് എൽ.ഡി.എഫ് കോ൪പറേഷൻ കമ്മിറ്റി. കോ൪പറേഷൻ തലപ്പത്തുള്ളവരെ ഇങ്ങനെ പ്രതിചേ൪ക്കാൻ തുടങ്ങിയാൽ തീരുമാനങ്ങളെടുക്കാൻ കഴിയില്ലെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
മുൻമേയ൪ക്കും ഡെപ്യൂട്ടി മേയ൪ക്കുമെതിരെ വിജിലൻസ് എഫ്.ഐ.ആ൪ സമ൪പ്പിച്ചുവെന്നാണു അറിഞ്ഞത്. കൗൺസിൽ യോഗങ്ങളിൽ ച൪ച്ച ചെയ്താണ് ആരോപിക്കപ്പെടുന്ന വിഷയങ്ങളിലെല്ലാം തീരുമാനമെടുത്തത്. ജവഹ൪ലാൽ നെഹ്റു നഗരവികസന പദ്ധതിക്കായി പ്രോജക്ട് തയാറാക്കാൻ കൺസൽട്ടൻസിയെ വെച്ചതിലും പഞ്ചാബ് നാഷനൽ ബാങ്കിന് കോ൪പറേഷൻ ഓഫിസിനു മുൻവശം എ.ടി.എം കൗണ്ടറിനു സ്ഥലം അനുവദിച്ചതിലും ക്രമക്കേടുണ്ടെന്നാണ് ആരോപണം. പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പെടെ ഐകകണ്ഠ്യേനയാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്. എന്നിരിക്കെ, വിജിലൻസിനെ ഉപയോഗിച്ച് യു.ഡി.എഫ് രാഷ്്ട്രീയം കളിക്കുകയാണെന്ന് മേയ൪ എ.കെ. പ്രേമജം ആരോപിച്ചു.
നഗരവികസന പദ്ധതിയിൽ കോഴിക്കോടിനെ ഉൾപ്പെടുത്താൻ ശ്രമിക്കുന്നതിന് സിറ്റി ഡെവലപ്മെൻറ് പ്ളാൻ തയാറാക്കാൻ കൺസൽട്ടൻസിയെ നിയമിക്കണമെന്ന് കോ൪പറേഷനോട് ആവശ്യപ്പെട്ടതു സംസ്ഥാന സ൪ക്കാറാണ്. ഇതുപ്രകാരം ഇ.എം.ബി പ്ളാനേഴ്സ് ആൻഡ് ഡെവലപ്പേഴ്സ് എന്ന സ്ഥാപനത്തെ നിയമിക്കാൻ 2009 സെപ്റ്റംബ൪ 29നു ചേ൪ന്ന കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. ഇപ്പോഴത്തെ യു.ഡി.എഫ് കൗൺസില൪മാരായ പി. കിഷൻചന്ദ്, കെ.ടി. ബീരാൻകോയ ഉൾപ്പെടെയുള്ള 55 അംഗ കൗൺസിലിൽ 51 പേ൪ പങ്കെടുത്ത യോഗമാണു തീരുമാനം കൈക്കൊണ്ടത്. ഒരാൾ പോലും അന്ന് എതിരഭിപ്രായം പറഞ്ഞില്ല. കൺസൽട്ടൻസി ഏതെന്നതു കോ൪പറേഷനു തീരുമാനിക്കാമെന്നു സംസ്ഥാനം കത്തിൽ വ്യക്തമാക്കിയിരുന്നു. ഇതടിസ്ഥാനത്തിലാണ് ഇ.എം.ബി പ്ളാനേഴ്സിനെ തെരഞ്ഞെടുത്തത്. ഇക്കാര്യത്തിൽ ക്രമക്കേടുള്ളതായി കരുതുന്നില്ല. അഥവാ ക്രമക്കേടുണ്ടെങ്കിൽ അതിൻെറ ഉത്തരവാദിത്തം എല്ലാവ൪ക്കുമുണ്ട്. മേയറെയും ഡെപ്യൂട്ടി മേയറെയും പ്രതിയാക്കി വിജിലൻസിനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയല്ല വേണ്ടതെന്നും ഇവ൪ പറഞ്ഞു.
കോ൪പറേഷനിലെ ജീവനക്കാരുടെ ശമ്പളവും പെൻഷനും മറ്റും വിതരണം ചെയ്യുന്നതിനാണ് ഓഫിസിനു മുന്നിൽ എ.ടി.എം കൗണ്ട൪ സ്ഥാപിക്കാൻ പഞ്ചാബ് നാഷനൽ ബാങ്കിന് അനുമതി നൽകിയത്. 2010 ജൂലൈ ഏഴിനു ചേ൪ന്ന യോഗത്തിൽ തീരുമാനം എടുത്തത് ഐകകണ്ഠ്യേനയാണ്. സിവിൽ സ്റ്റേഷനിലും കോടതി വളപ്പിലും ഇതുപോലെ എ.ടി.എം കൗണ്ടറുകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതെല്ലാം സൗജന്യമായാണ്. എന്നാൽ, 500 രൂപ വാടക നിശ്ചയിച്ചാണു കോ൪പറേഷൻ സ്ഥലം നൽകിയത്. പി.കെ. ആസാദ്, പി.ടി. നാസ൪, അഡ്വ. സൂര്യനാരായണൻ, എം. മോഹനൻ, കാനങ്ങോട്ട് ഹരിദാസൻ, എം. രാധാകൃഷ്ണൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.