ട്യൂഷന്‍ സെന്‍ററിന്‍െറ പാരപ്പറ്റ് തകര്‍ന്ന് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

കൊണ്ടോട്ടി: ട്യൂഷൻ സെൻററിൻെറ ഒന്നാം നിലയുടെ പാരപ്പറ്റ് തക൪ന്ന് നിലത്തുവീണ് 17 കുട്ടികൾക്ക് പരിക്കേറ്റു.
 മൊറയൂ൪ സ്കൂൾപടിക്ക് സമീപം വിദ്യാ ട്യൂഷൻ സെൻററിലെ വിദ്യാ൪ഥികൾക്കാണ് പരിക്ക്.
ഗുരുതരമായി പരിക്കേറ്റ സുഹൈലിനെ (15)  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ട്യൂഷൻ സെൻററിന് മുൻവശത്ത് രാവിലെ രണ്ട് കാറുകൾ കൂട്ടിയിടിച്ചിരുന്നു.
 കൊണ്ടോട്ടി എസ്.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വ ത്തിൽ പൊലീസ് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തവെ ക്ളാസ് കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാ൪ഥികൾ ഇത് കാണാൻ ഒന്നാംനിലയിലെ പാരപ്പറ്റിൽ തടിച്ചുകൂടി. ഹോളോബ്രിക്സിൽ നി൪മിച്ച നാലുവരി പാരപ്പറ്റിന് സമ്മ൪ദം ഏറിയതോടെ പൊളിഞ്ഞുവീണു. ഹോളോബ്രിക്സിനൊപ്പം കുട്ടികളും നിലംപതിച്ചു. കെട്ടിടത്തിന് മുൻവശത്തേക്ക് കെട്ടിയ ഷീറ്റിന് മുകളിലേക്കാണ് കുട്ടികളും ഹോളോബ്രിക്സും വീണത്. ഷീറ്റുകളും പൊട്ടിവീണു.
പലരുടെയും കൈകളും ഇടുപ്പെല്ലും പൊട്ടി. ചില൪ക്ക് തലക്കാണ് പരിക്ക്. ഓടിക്കൂടിയ നാട്ടുകാരും സ്ഥലത്തുണ്ടായിരുന്ന പൊലീസും രക്ഷാപ്രവ൪ത്തനം നടത്തി.
പൊലീസ് ജീപ്പിലാണ് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഹോളോബ്രിക്സ് സിമൻറ് തേച്ചിരുന്നില്ല. അടുത്ത ദിവസങ്ങളിലുണ്ടായ മഴയെതുട൪ന്ന് അവ കുതി൪ന്ന നിലയിലായിരുന്നു. കെട്ടിടത്തിന് 15 വ൪ഷം പഴക്കമുണ്ട്.
കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവ൪: നൂറുൽ വാജിദ് (15) മോങ്ങം,  തൻഷാദ് (14) മോങ്ങം, നിസാം (15) ഒഴകൂ൪,  റഷീദലി (15) മൊറയൂ൪,  ഷഫീഖലി (15) എടപറമ്പ്, നിഖിൽ (15) വള്ളുവമ്പുറം, സഫ്വാൻ (16)പാലക്കൽ,  ബിനോയ് (15) അത്താണിക്കൽ, സംഗീത് (16) മൊറയൂ൪,  എം. ഷിബിൻ (16) ഒഴുകൂ൪, മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ഉള്ളവ൪: മൊറയൂ൪ കാട്ടുപരത്തി സഹൻ (15) നസീഫ് (15).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.