മധൂര്‍ പഞ്ചായത്തില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍

കാസ൪കോട്: കനത്ത മഴയിൽ മധുവാഹിനി പുഴ കരകവിഞ്ഞതിനെ തുട൪ന്ന് മധൂ൪ പഞ്ചായത്തിലെ പട്ട്ളയിലും പരിസര പ്രദേശങ്ങളിലെയും നിരവധി വീടുകളിൽ വെള്ളം കയറി. മായിപ്പാടി വയൽ, മൊഗാ൪, ബൂഡ് എന്നിവിടങ്ങളിലെ 20ഓളം വീടുകളിലാണ് വെള്ളം കയറിയത്. വീട്ടുകാ൪ മുകൾനിലയിലേക്കും ചില൪ ബന്ധുവീടുകളിലേക്കും മാറി.
താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ആറാം വാ൪ഡായ ഹിദായത്ത് നഗ൪ യേമക്കുണ്ടിൽ തോട് കരകവിഞ്ഞ് പരിസരങ്ങളിലെ വീടുകൾ വെള്ളത്തിലായി. തോടിന് ഭിത്തി നി൪മിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാത്തതാണ് ഈ ഭാഗത്ത് വെള്ളം കയറാൻ കാരണം. മധുവാഹിനിയിൽ ചേരുന്ന തോടാണിത്. അതേസമയം, വിവരം അറിയിച്ചിട്ടും പ്രദേശത്തേക്ക് റവന്യൂ ഉദ്യോഗസ്ഥ൪ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.