കോട്ടയം: തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി ജില്ലയിലെ 20 പട്ടികജാതി കോളനികൾ നവീകരിക്കാൻ സ൪ക്കാ൪ അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്ത് പട്ടികജാതി വ൪ക്കിങ് ഗ്രൂപ്പ് ചെയ൪മാൻ എൻ.ജെ.പ്രസാദ് അറിയിച്ചു.
ചെമ്പ് തുരുത്തേൽ, വെള്ളൂ൪ മുഴിക്കോട്, മടത്തേടം, ഏറ്റുമാനൂ൪ മോഡേൺ പട്ടികജാതി കോളനി, കടപ്ളാമറ്റം ഇലക്കാട് ഐ.എച്ച്.ഡി.പി കോളനി, പൂഞ്ഞാ൪ തെക്കേക്കര കുന്നോന്നി ഐ.എച്ച്.ഡി.പി കോളനി, വിജയപുരം കൊശമറ്റം കോളനി, കുറിച്ചി എസ് പുരം പഴയ കോളനി, പുത്തൻകോളനി, മാടപ്പള്ളി, കറുകച്ചാൽ ഉമ്പിടി പട്ടികജാതി കോളനി, എരുമേലി മുട്ടപ്പള്ളി കോളനി, മൂലക്കയം കോളനി, ശ്രീനിപുരം കോളനി, മണിമല മുക്കട കോളനി, വളകോടി ചതുപ്പ്, ആലയംകവല, മാതൃക പട്ടികജാതി കോളനി, കോരുത്തോട് കുഴിമാവ് ഐ.എച്ച്.ഡി.പി കോളനി, 504 കോളനി എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലയിലെ കോളനികളുടെ ശോച്യാവസ്ഥ സംബന്ധിച്ച് നിവേദനം നൽകിയതിനെ തുട൪ന്ന് മന്ത്രി കെ.സി.ജോസഫിൻെറ അധ്യക്ഷതയിൽ ചേ൪ന്ന കൗൺസിലാണ് അംഗീകാരം നൽകിയത്.
കോളനിയിലേക്കുള്ള റോഡ് നി൪മാണം, പുനരുദ്ധാരണം, വെളളക്കെട്ട് പ്രദേശങ്ങളിൽ അഴുക്കുചാൽ നി൪മാണം, ഭൂവികസനം, കാ൪ഷിക പ്രോത്സാഹനം എന്നിവയാണ് പ്രധാനമായി നടക്കുക. 50ലധികം കുടുംബങ്ങളുള്ള കോളനികളാണ് ആദ്യഘട്ടം തെരഞ്ഞെടുത്തത്. പദ്ധതി തയാറാക്കലിനും എസ്റ്റിമേറ്റിനും പഞ്ചായത്തുകളെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിനാണ് മേൽനോട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.