പാലക്കാട്: ജില്ലയിലെ ഡ്രഗ് കൺട്രോൾ ഓഫിസിലും രണ്ട് ഔധ മൊത്തവ്യാപാര കേന്ദ്രങ്ങളിലും ‘ഓപറേഷൻ ടാബ്ലറ്റ്’ എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തി. ഡിവൈ.എസ്.പി കെ. സതീശൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. വെള്ളിയാഴ്ച രാവിലെയാണ് ഡ്രഗ് കൺട്രോൾ ഓഫിസിൽ പരിശോധന നടന്നത്. പിന്നീട് ഡെപ്യൂട്ടി ഡി.എം.ഒയുടെ സഹായത്തോടെ ടൗണിലെ പേച്ചിയമ്മൻ, മണി ഫാ൪മ എന്നീ മൊത്തവ്യാപാരകേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഇവിടെനിന്ന് മരുന്നുകളുടെ 500 സാംപിൾ സ്ട്രിപ്പുകൾ എടുത്തു. സ്ട്രിപ്പിൽ രേഖപ്പെടുത്തുന്ന ചേരുവകൾ പല മരുന്നുകളിലും ഉണ്ടാകാറില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സാംപിൾ തിരുവനന്തപുരത്തെ ഡ്രഗ് കൺട്രോൾ ലാബിൽ പരിശോധനക്ക് അയക്കും. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ ഔധ നി൪മാതാക്കൾക്കെതിരെ കരിമ്പട്ടികയിൽ പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടി എടുക്കുമെന്നും വിപണിയിൽനിന്ന് മരുന്ന് പിൻവലിപ്പിക്കുമെന്നും വിജിലൻസ് ഉദ്യോഗസ്ഥ൪ പറഞ്ഞു. ഇൻസ്പെക്ട൪മാരായ പി.ബി. ബാബുരാജ്, ഫിറോസ് എം. ഷഫീഖ്, സുനിൽകുമാ൪ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.