വ്യാപാരികള്‍ എംബസിയിലും മുഖ്യമന്ത്രിക്കും പരാതി നല്‍കി

ദോഹ: ദുബൈയിൽ നിന്നെത്തിയ മലയാളി യുവാവ് സൂപ്പ൪മാ൪ക്കറ്റിൻെറ മറവിൽ ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയ സംഭവത്തിൽ തട്ടിപ്പിനിരയായ വ്യാപാരികൾ ഇന്ത്യൻ എംബസിയിൽ പരാതി നൽകി. ഇതിനൊപ്പം സംഭവത്തിൽ വിശദമായ അന്വേഷണവും യുവാവിനെതിരെ നടപടിയും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കേന്ദ്ര പ്രവാസികാര്യമന്ത്രി എന്നിവ൪ക്കും പരാതി നൽകിയിട്ടുണ്ട്. പരാതി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും പോലിസിനും കൈമാറാമെന്നും സാധ്യമായ നിയമനടപടികളെല്ലാം കൈക്കൊള്ളാമെന്നും എംബസി അധികൃത൪  അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.