പത്മ തിയറ്ററിലെ മിനി സ്ക്രീന്‍ അനധികൃതം; നഗരസഭ നടപടിക്ക് ഒരുങ്ങുന്നു

കൊച്ചി: നഗരത്തിലെ പ്രധാന തിയറ്ററായ പത്മയിലെ സ്ക്രീൻ രണ്ടിലെ സിനിമ പ്രദ൪ശനം  ഉടൻ നി൪ത്തലാക്കുമെന്ന് സൂചന.  ഈ തിയറ്ററിൻെറ പ്രവ൪ത്തനം അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുട൪ന്നാണ് കോ൪പറേഷൻ  നടപടിക്ക് ഒരുങ്ങുന്നത്. നഗരാസൂത്രണ ഉദ്യോഗസ്ഥൻെറ റിപ്പോ൪ട്ടിന് കൗൺസിലിൻെറ അംഗീകാരം കിട്ടിയാലുടൻ പ്രവ൪ത്തനം അടിയന്തരമായി നി൪ത്തിവെക്കാൻ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്താനാണ്   നീക്കം.
എ.എസ്. ഗുണഷേണായിയുടെ ഉടമസ്ഥതയിലുള്ളതാണ് 200 സീറ്റുള്ള    മിനിതിയറ്റ൪ .നേരത്തേ, 1200  സീറ്റുണ്ടാ യിരുന്ന പത്മ തിയറ്റ൪ നവീകരിക്കുന്നതിൻെറ  ഭാഗമായി  600 സീറ്റ് ആക്കി കുറച്ചിരുന്നു. ബാക്കി സ്ഥലം തുറന്നിടാനായിരുന്നു തീരുമാനം.  കോ൪പറേഷൻ അനുമതി നൽകിയതും ഇതനുസരിച്ചാണ്. എന്നാൽ, തുറന്ന സ്ഥലമായി നിശ്ചയിച്ച സ്ഥലം പിന്നീട് അടച്ചുകെട്ടി 200 സീറ്റോടെ മിനിതിയറ്റ൪ ആക്കുകയായിരുന്നു. വിവരം ശ്രദ്ധയിൽ പെട്ട അധികൃത൪    പ്രദ൪ശനം നി൪ത്തിവെക്കണമെന്ന് നി൪ദേശം നൽകിയപ്പോൾ  ഉടമ  ഇതിനെതിരെ അപ്പീൽ നൽകി. തുട൪ന്ന് ഇക്കാര്യത്തിൽ കൂടുതൽ പരിശോധനക്കായി ടൗൺ പ്ളാനിങ് ഓഫിസറിൽനിന്ന് റിപ്പോ൪ട്ട് വാങ്ങാൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനിച്ചു. തിയറ്ററിൻെറ പ്രവ൪ത്തനം അനധികൃതമാണെന്നും അടച്ചുപൂട്ടണമെന്നും നി൪ദേശിക്കുന്ന മറുകുറിപ്പ് ജൂലൈ 10ന് റവന്യൂ വകുപ്പിന് കൈമാറി. ഇത് കഴിഞ്ഞ ദിവസം അജണ്ടയായി  കൗൺസിൽ യോഗത്തിൽ സമ൪പ്പിച്ചിരുന്നെങ്കിലും ച൪ച്ചക്ക് വരാതിരുന്നതിനാൽ  അടുത്ത കൗൺസിൽ യോഗത്തിലെ പരിഗണിക്കൂ. നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്.
നടപടി തുടങ്ങിയാൽ തിയറ്റ൪ പിടിച്ചെടുക്കുകയോ പിഴയടക്കം നികുതിയടച്ചാൽ തിരികെ നൽകുകയോ ചെ യ്യും.  
കൗൺസിൽ  തീരുമാനത്തിന് അനുസരിച്ചായിരിക്കും ഇതും തീരുമാനിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.