കര്‍വ ഇലക്ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുന്നു

“ദോഹ: ഗിയറും മലിനീകരണവും ബഹളവുമില്ലാതെ വൈദൃുതിയിലോടുന്ന പ്രതേൃക തരം പരിസ്ഥിതി സൗഹൃദ ഹരിത ബസ്സുകൾ നിരത്തിലിറക്കാൻ മുവാസലാത്ത് ഒരുങ്ങുന്നു. സമ്മേളനങ്ങളുടെയും യോഗങ്ങളുടെയും മറ്റും സേവനത്തിനുപയോഗിക്കുന്ന ഏറ്റവും പുതിയ ഇനമായിരിക്കുമത്.
മാറിമറിയുന്ന കാലാവസ്ഥയോടു പൊരുത്തപ്പെടുന്ന രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ബസ്സുകളുടെ കേടുപാടുകൾ തീ൪ക്കാൻ ചെലവ് താരതമ്യേന കുറവായിരിക്കും. കോ൪ണിഷ് റോഡ് പോലുള്ള നിശ്ചിത റൂട്ടുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ സ൪വീസ് ആരംഭിക്കാനാണ് ആദ്യഘട്ടത്തിൽ പദ്ധതി. പോതുജനങ്ങൾക്ക് കണ്ട് വിലയിരുത്താൻ അവസരമൊരുക്കുയാണ് ഉദേശ്യം.
ബസ്സുകളെ തങ്ങളുടെ ആസ്ഥാനങ്ങളിൽ പ്രദ൪ശനത്തിന് വെക്കാൻ ചില സ൪ക്കാ൪ സ്ഥാപനങ്ങൾ സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സ൪വീസുകൾ ആരംഭിക്കാനും പരിപാടിയുണ്ട്. 29 സീറ്റുകളും ഒരു വീൽചെയറിനുള്ള സ്ഥലവുമാണ് ബസ്സിലുള്ളത്. ബാറ്ററി ഒറ്റത്തവണ ചാ൪ജ് ചെയ്താൽ സാധാരണഗതിയിൽ 160 കി.മി. വരെ ഓടാനാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.