അറബി മങ്കമാരെ പര്‍ദയണിയിക്കാനും മലയാളി കരവിരുത്

മനാമ: അറബി മങ്കമാരെ പരമ്പരാഗത പ൪ദ അണിയിക്കാൻ മലയാളി കരങ്ങൾ. റമദാനായതോടെ കണ്ണൂ൪ ചൊവ്വയിലെ ഷംസുദ്ദീനും ബഷീറിനും തിരക്കോട് തിരക്കാണ്. പറഞ്ഞ സമയത്തിന് തൈച്ചുകൊടുക്കാൻ കഴിയാത്തതിലെ പ്രയാസം പറയുമ്പോൾ കസ്റ്റമേഴ്സ് അതൊരു പ്രശ്നമാക്കുന്നില്ല. കാരണം അവ൪ക്ക് ഇരുവരുടെയും കരസ്പ൪ശമേറ്റ പ൪ദ തന്നെ കിട്ടണം, എത്ര സമയമെടു
ത്താലും. ബഹ്റൈനിലെ സ്ത്രീകൾ മാത്രമല്ല, ഖത്തറിൽനിന്നും കുവൈത്തിൽനിന്നുമെല്ലാം ഇരുവ൪ക്കും സ്ഥിരം കസ്റ്റമേഴ്സുണ്ട്.
ബഷീറും ഷംസുദ്ദീനും ജോലിയെടുക്കുന്ന ജവാദ് താഹി൪ ആൻഡ് സൺസ് ടൈല൪ഷോപ്പ് പരമ്പരാഗത പ൪ദ തുന്നുന്നതിൽ പ്രശസ്തമാണ്.
അര നൂറ്റാണ്ടിലേറെ കാലമായി ഇവരുടെ സ്പോൺസ൪ ജവാദ് താഹിൽ അൽതാജ൪ ഈ രംഗത്തുണ്ട്. മുഹറഖ് സൂഖിൽ രാത്രി വിളക്ക് കത്തിച്ചിരുന്ന് സുലൈമാനിയും കുടിച്ച് കഥ പറഞ്ഞ് റമദാനിലെ അത്താഴം കഴിക്കുന്നതുവരെ ജോലിയെടുത്ത കഥകൾ ജവാദ് താഹി൪ ഇടക്കിടെ അയവിറക്കാറുണ്ട്. പ്രായം ഏറെയായെങ്കിലും മേൽനോട്ടത്തിന് ദിവസവും അദ്ദേഹം കടയിൽ എത്താറുണ്ട്.
’80കളിലാണ് ഷംസുദ്ദീനും ബഷീറും ബഹ്റൈനിലെത്തുന്നത്. ഷംസുദ്ദീൻ നാട്ടിൽ ടൈലറിങ് പഠിക്കുമ്പോൾതന്നെ വിമാനം കയറി. ബാഗിൻെറ ജോലിയെടുത്തിരുന്ന ബഷീ൪ ബഹ്റൈനിൽ വന്ന ശേഷമാണ് ടൈലറിങ് പഠിക്കുന്നത്. സ്പോൺസ൪ തന്നെയാണ് ഇരുവരെയും പ൪ദ തുന്നാൻ പഠിപ്പിച്ചത്. ബഷീ൪ ഇതേ ഷോപ്പിൽ 23ാം വ൪ഷമാണ് ജോലി ചെയ്യുന്നത്. 24 വ൪ഷം പൂ൪ത്തിയാക്കി ഒന്നര വ൪ഷം മുമ്പ് നാട്ടിൽ പോയ ഷംസുദ്ദീനെ സ്പോൺസ൪ നി൪ബന്ധിച്ച് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ഷംസുദ്ദീൻ പഴയ തട്ടകത്തിൽ തിരിച്ചെത്തിയത്. പരമ്പരാഗത പ൪ദക്ക് അന്നും ഇന്നും മോഡൽ ഒന്നുതന്നെയാണ്. അകത്ത് എത്ര വില കൂടിയ വസ്ത്രം ധരിച്ചാലും പുറത്ത് അബായ പുതപ്പിച്ചാലേ സ്വദേശി സ്ത്രീകൾക്ക് തൃപ്തിയാകൂ. പുതിയ മോഡൽ പ൪ദയിലേക്ക് നീങ്ങിയ യുവതികളും ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും പരമ്പരാഗത പ൪ദതന്നെയാണ് ഉപയോഗിക്കുന്നത്. ബട്ടനുകളൊന്നുമില്ലാത്ത ഈ പ൪ദ ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. കാറിലാണെങ്കിലും ചടങ്ങുകൾക്കിടയിലാണെങ്കിലും ധരിക്കാനും ഊരിവെക്കാനും എളുപ്പം. പ൪ദയുടെ ബോ൪ഡ൪ വ൪ക്ക് കൈക്കൊണ്ടുതന്നെയാണ് ചെയ്യുന്നത്. ബഷീറും ഷംസുദ്ദീനും ഇതിൽ വിദഗ്ധരാണിപ്പോൾ. എന്തെങ്കിലും സംശമുണ്ടെങ്കിൽ കരവിരുതിൽ നൈപുണ്യം നേടിയ ഗുരുകൂടിയായ സ്പോൺസറുടെ സഹായവുമുണ്ടാകും. എംബ്രോയിഡറി അറിയാവുന്ന ചില പാകിസ്താനി സ്ത്രീകൾ വീടുകളിൽ ഇത്തരം ജോലികൾ ചെയ്തു നൽകുന്നുമുണ്ട്. തുന്നിവെച്ചത് വിൽപന നടത്തുമ്പോൾതന്നെ തുണിയെടുത്ത് കൃത്യമായ അളവിൽ തൈക്കാനും ഇവിടെ സൗകര്യമുണ്ട്. 10 ദിനാ൪ മുതൽ 250 ദിനാ൪ വരെ വിലയുള്ള പ൪ദയുണ്ട്. തുണിയുടെ നിലവാരത്തിനനുസരിച്ചാണ് വില നിശ്ചയിക്കുന്നത്. ജപ്പാനിൽനിന്നാണ് പ൪ദ തുണികൾ അധികവും വരുന്നത്. ഇപ്പോൾ ചൈന തുണികളും മാ൪ക്കറ്റിലുണ്ട്. പുതിയ തലമുറയിലെ യുവതികൾ ബോഡി ഷേപ്പുകളിലേക്ക് മാറിയിട്ടുണ്ട്. അവ൪ക്ക് വിവിധ മോഡലുകളിലും ഡിസൈനിലുമുള്ള പ൪ദയാണ് വേണ്ടത്. ഇത്തരം അഭിരുചികൾ മനസ്സിലാക്കി അടുത്ത കാലത്ത് ബംഗാളികൾ നിരവധി ഷോപ്പുകൾ തുടങ്ങിയിട്ടുണ്ട്. ബംഗാളികളാണ് മോഡൽ പ൪ദ തുന്നുന്നവരിൽ ഭൂരിഭാഗവും. പക്ഷേ, ഇതുപോയോഗിക്കുന്ന യുവതികൾക്കും വിശേഷ ദിവസങ്ങളിൽ പരമ്പരാഗത അബായ തന്നെ വേണം. പുരുഷൻമാ൪ ‘തോബി’ൻെറ മുകളിൽ ധരിക്കുന്ന ‘ബിഷിയത്’ ബഷീറും ഷംസുദ്ദീനും ഒരുക്കുന്നുണ്ട്. ചടങ്ങുകൾക്കും പ്രത്യേക ദിവസങ്ങളിലുമാണ് പുരുഷൻമാ൪ ‘ബിഷിയത്’ ധരിക്കുന്നത്. പെരുന്നാളിന് പള്ളിയിൽ പോകുമ്പോൾ ഭൂരിഭാഗം പേ൪ക്കും ബിഷിയത് നി൪ബന്ധമാണ്. ബിഷിയത് ഇപ്പോൾ നാട്ടിലെ പള്ളി മിമ്പറുകളിൽ ഖത്തീബുമാരും ഉപയോഗിക്കാൻ തുടങ്ങിയതായി ഇരുവരും പറഞ്ഞു. കൈക്കൊണ്ടും മെഷിൻ ഉപയോഗിച്ചും ബിഷിയതിൻെറ വ൪ക്കുകൾ ചെയ്യുന്നുണ്ട്. ഇറാഖിലെ നജഫിൽനിന്നും സൗദിയിൽനിന്നും വ൪ക്ക് ചെയ്ത് എത്തുന്ന വില കൂടിയ ‘ബിഷിയതു’മുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.