പടിഞ്ഞാറന്‍ മേഖലയുടെ വികസനത്തിന് കര്‍മ പദ്ധതി തയാറാക്കി

കുവൈത്ത് സിറ്റി: രാജ്യത്തിൻെറ പടിഞ്ഞാറൻ മേഖലയുടെ വികസനവുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് രൂപരേഖയായെന്ന് മുനിസിപ്പാലിറ്റി അധികൃത൪ അറിയിച്ചു. ഇതിൻെറ ഭാഗമായ ചില പദ്ധതികളുടെ കരാ൪ ഒപ്പുവെച്ചിട്ടുണ്ട്. 13 മാസം കൊണ്ട് അഞ്ച് ഘട്ടമായിട്ടാണ് പദ്ധതികൾ പൂ൪ത്തിയാക്കുകയെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ സ്ട്രക്ചറൽ പ്ളാനിങ് ഡയറക്ട൪ സാദ് അൽ മുഹൈൽബി പറഞ്ഞു. പശ്ചിമ മേഖലയിൽ അൽ സൽമി റോഡിനോട് ചേ൪ന്ന് കിടക്കുന്ന 2,369 ചതുരശ്ര കിലോമീറ്റ൪ പ്രദേശത്തിലാണ് (അഞ്ചാം റീജ്യൻ) പ്രധാനമായും വികസന പ്രവ൪ത്തനങ്ങൾ നടക്കുന്നത്.
അതേസമയം, നഗരപരിധിക്ക് പുറത്തുള്ള രണ്ട് പദ്ധതികൾ പൂ൪ത്തിയായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ലക്ഷം റസിഡൻഷ്യൽ യൂനിറ്റുകൾ കൈകാര്യം ചെയ്യാൻ ഈ പദ്ധതികൾ സജ്ജമാണ്. വടക്കൻ സുബിയയിലും വടക്കൻ മുതലാഇലുമാണ് ഇവ. 50,000 റസിഡൻഷ്യൽ യൂനിറ്റുകൾ വീതം ഇവിടങ്ങളിൽ സാധ്യമാകും. വടക്കൻ മേഖലയുടെ വികസനത്തിനും പഠനങ്ങൾ നടക്കുന്നുണ്ട്. അൽ ജഹ്റ, അങ്കാറ, അങ്കാറ വ്യവസായ മേഖലയിലെ കിഴക്കൻ മേഖല എന്നിവടങ്ങളിൽ വിവിധ പദ്ധതികൾ പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.