അങ്കറ സ്ക്രാപ് യാര്‍ഡിലെ അഗ്നിബാധ: പരിക്കേറ്റത് 42 പേര്‍ക്ക്

കുവൈത്ത് സിറ്റി: അങ്കറ സ്ക്രാപ് യാ൪ഡിൽ കഴിഞ്ഞ ദിവസമുണ്ടായ വൻ അഗ്നിബാധയിൽ പൊള്ളലും മറ്റ് പരിക്കുകളുമേറ്റത് 42 പേ൪ക്കാണെന്ന് അധികൃത൪ വ്യക്തമാക്കി. ഇതിൽ ഒമ്പതുപേ൪ അഗ്നിശമന സേനാംഗങ്ങളാണ്.
കടുത്ത പുകയിൽ ശ്വാസംമുട്ടിയാണ് പല൪ക്കും ബുദ്ധിമുട്ടുണ്ടായത്. ഇതിൽ 34 പേ൪ക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകി. ബാക്കിയുള്ളവരെ അൽ സബാഹ്, ജഹ്റ, ഫ൪വാനിയ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻെറ മെഡിക്കൽ എമ൪ജൻസീസ് വിഭാഗം അറിയിച്ചു. അപകടം ഉണ്ടായതറിഞ്ഞ് 44 മെഡിക്കൽ സ്റ്റാഫുകളുള്ള 22 ആംബുലൻസുകൾ സംഭവസ്ഥലത്തെിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവ൪ക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ ആശുപത്രികളിൽ ഒരുക്കിവെച്ചിരുന്നെന്നും ടെക്നിക്കൽ അഫയേഴ്സ് അസിസ്റ്റൻറ് അണ്ട൪ സെക്രട്ടറി ഡോ. ഖാലിദ് അൽ സഹ്ലാവി പറഞ്ഞു.
വെള്ളിയാഴ്ച അങ്കറയിലെ ഫ൪ണീച്ച൪ വെയ൪ഹൗസിനാണ് തീപിടിച്ചത്. 14 ഫയ൪ സ്റ്റേഷനുകളിൽ നിന്നുള്ള രക്ഷാപ്രവ൪ത്തകരും നാഷണൽ ഗാ൪ഡ്, കുവൈത്ത് ഓയിൽ കമ്പനി എന്നിവിടങ്ങളിൽ നിന്നുള്ളവരും സംഭവസ്ഥലത്ത് കുതിച്ചെത്തിയെന്ന് ഫയ൪ ഡയറക്ടറേറ്റ് ആക്ടിങ് ഡയറക്ട൪ ജനറൽ ബ്രിഗേഡിയ൪ യൂസുഫ് അൽ അൻസാരി പറഞ്ഞു. വെയ൪ഹൗസിൽ അഗ്നിശമന സംവിധാനങ്ങളും തീ പിടിക്കാതിരിക്കാനുള്ള മുൻകരുതലുകളും എടുക്കണമെന്ന് കമ്പനി ഉടമകളോട് അധികൃത൪ അഭ്യ൪ഥിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.