രക്ഷാപ്രവര്‍ത്തനത്തിന് പോകുന്നതിനിടെ അപകടം; അഗ്നിശമന സേനാംഗം മരിച്ചു

കുവൈത്ത് സിറ്റി: ഫഹദ് അൽ അഹ്മദ് ഏരിയയിൽ രക്ഷാപ്രവ൪ത്തനത്തിന് പോകുന്നതിനിടെ അഗ്നിശമന സേനയുടെ വാഹനം അപകടത്തിൽപ്പെട്ട് ഒരു ജീവനക്കാരൻ മരിച്ചു. അൽ മംഗഫ് ഫയ൪ സ്റ്റേഷനിലെ സാ൪ജൻറ് യൂസുഫ് തലാഖ് അൽ റഷീദി ആണ് മരിച്ചത്. ഇദ്ദേഹത്തിൻെറ മൂന്ന് സഹപ്രവ൪ത്തക൪ക്ക് പരിക്കുണ്ട്. ഫഹദ് അൽ അഹ്മദ് ഏരിയയിൽ ഒരു അപാ൪ട്മെൻറിലെ ലിഫ്റ്റിൽ ചില൪ കുടുങ്ങിയിട്ടുണ്ടെന്ന അറിയിപ്പ് ലഭിച്ചതിനെ തുട൪ന്ന് ഇവ൪ സംഭവസ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. ലഫ്റ്റനൻറ് ഹുസൈൻ അഷ്ഖനാനി, സ൪ജൻറ് മുഹമ്മദ് സാബിൻ അൽ മുതൈരി, കോ൪പറൽ മിഷാരി അൽ ഖരാസ എന്നിവരാണ് വാഹനത്തിൽ യൂസുഫ് അൽ റഷീദിക്ക് പുറമേ ഉണ്ടായിരുന്നത്. പരിക്കേറ്റ ഇവരെ അൽ അദാൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതായി ഫയ൪ ഡിപാ൪ട്മെൻറ് ഡപ്യൂട്ടി ഡയറക്ട൪ ജനറൽ ബ്രിഗേഡിയ൪ യൂസുഫ് അൽ അൻസാരി അറിയിച്ചു.  അതേസമയം,രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം തീപിടിത്തവുമായി ബന്ധപ്പെട്ടുണ്ടായ വ്യത്യസ്ത സംഭവങ്ങളിൽ 17 പേ൪ക്ക് പരിക്കേറ്റു.  പടിഞ്ഞാറൻ മിഷ്രിഫ്, ഫഹാഹീൽ, മഹ്ബൂല എന്നിവിടങ്ങളിലാണ് തീപിടിത്തണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.