വൈദ്യുതി ചാര്‍ജ് വര്‍ധന: പ്രതിഷേധം ഇരമ്പി

കാസ൪കോട്: വൈദ്യുതി നിരക്ക് വ൪ദ്ധനയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന പ്രക്ഷോഭ പരിപാടികളിൽ പ്രതിഷേധം ആളിക്കത്തി.
വൈദ്യുതി നിരക്ക് വ൪ധന സ൪ക്കാറിൻെറ റമദാൻ സമ്മാനമാണെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയംഗം കെ.എച്ച്. മുഹമ്മദ് കുറ്റപ്പെടുത്തി. വ൪ധിപ്പിച്ച വൈദ്യുതി നിരക്ക് പിൻവലിക്കണമെന്ന് വൈദ്യുതി മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്: വൈദ്യുതി ചാ൪ജ് വ൪ധനയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകോട്ട ചന്തയിലെ കെ.എസ്.ഇ.ബി സെക്ഷൻ ഓഫിസ് ഉപരോധിച്ചു. ഉപരോധം രാവിലെ എട്ടുമണിക്ക് തുടങ്ങിയതിനാൽ ഓഫിസ് തുറക്കാനായില്ല.  ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സിജി മാത്യു ഉദ്ഘാടനം ചെയ്തു. മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം രാജ്മോഹൻ സംസാരിച്ചു. എ.വി. സഞ്ജയൻ സ്വാഗതം പറഞ്ഞു. അഡ്വ. മോഹൻകുമാ൪, വി. പ്രകാശൻ, സി.ജെ. സജിത്, ടി. കുഞ്ഞികൃഷ്ണൻ എന്നിവ൪ നേതൃത്വം നൽകി. ഹോസ്ദു൪ഗ് സി.ഐ കെ.വി. വേണുഗോപാലിൻെറ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. ഉച്ചയോടെ സമരക്കാ൪ സ്വയം പിരിഞ്ഞുപോയി.
വൈദ്യുതി ചാ൪ജ് വ൪ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയുടെ നേതൃത്വത്തിൽ വൈദ്യുതി ഓഫിസുകളിലേക്ക് മാ൪ച്ച് നടത്തി. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എക്സി. എൻജിനീയറുടെ ഓഫിസിലേക്ക് നടത്തിയ മാ൪ച്ച് പുതിയകോട്ട മാരിയമ്മൻ കോവിൽ പരിസരത്ത് പൊലീസ് തടഞ്ഞു. തുട൪ന്ന് നടന്ന ധ൪ണ ബി.ജെ.പി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരൻ ഉദ്ഘാടനം ചെയ്തു. കൊവ്വൽ ദാമോദരൻ അധ്യക്ഷത വഹിച്ചു. സി.കെ. വത്സൻ, എസ്.കെ. നാരായണൻ, ശോഭന എച്ചിക്കാനം, വിജയ് മുകുന്ദ് തുടങ്ങിയവ൪ സംസാരിച്ചു. ബളാൽ കുഞ്ഞിക്കണ്ണൻ സ്വാഗതവും പ്രേമരാജ് നന്ദിയും പറഞ്ഞു.മാവുങ്കാൽ കെ.എസ്.ഇ. ബി ഓഫിസിലേക്ക് നടത്തിയ മാ൪ച്ച് കാഞ്ഞങ്ങാട് നിയോജക മണ്ഡലം ബി.ജെ.പി പ്രസിഡൻറ് ഇ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രവി മാവുങ്കാൽ അധ്യക്ഷത വഹിച്ചു. എസ്.കെ. കുട്ടൻ, പി. തമ്പാൻ എന്നിവ൪ സംസാരിച്ചു. എ.കെ. സുരേഷ് സ്വാഗതവും ശ്രീധരൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.