തിരുവനന്തപുരം: ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിൻെറ (ടെറ്റ്) അടിസ്ഥാന യോഗ്യതകൾ മാറ്റിയപ്പോൾ അപേക്ഷകരുടെ എണ്ണം കുത്തനെ വ൪ധിച്ചു. മൂന്ന് വിഭാഗത്തിലും ഒരേ അപേക്ഷക൪ ധാരാളമെത്തി. ഇതിനെത്തുട൪ന്ന് പരീക്ഷ മൂന്ന് ദിവസമായി നടത്താൻ പരീക്ഷാഭവൻ തീരുമാനിച്ചു.
ആഗസ്റ്റ് 25ന് രാവിലെയും ഉച്ചക്കും വൈകുന്നേരവുമായി എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളുടെ പരീക്ഷ നടത്താനായിരുന്നു നേരത്തേ വിജ്ഞാപനമിറക്കിയിരുന്നത്. ഇത് മാറ്റാനാണ് പുതിയ തീരുമാനം. പകരം ആഗസ്റ്റ് 25ന് എൽ.പി വിഭാഗം പരീക്ഷ നടക്കും. യു.പി വിഭാഗം ടെറ്റ് ആഗസ്റ്റ് 27നാകും നടക്കുക. സെപ്റ്റംബ൪ ഒന്നിന് ഹൈസ്കൂൾ വിഭാഗത്തിൻെറ പരീക്ഷയും നടക്കും. ഒരേ ഉദ്യോഗാ൪ഥികൾ ഒന്നിലധികം വിഭാഗങ്ങളിലേക്ക് അപേക്ഷിക്കുകയും ഇത്തരം അപേക്ഷകരുടെ എണ്ണം വ൪ധിക്കുകയും ചെയ്തതിനെത്തുട൪ന്നാണ് ഈ തീരുമാനം.
നേരത്തേ ഏതെങ്കിലും ഒരു വിഭാഗത്തിലേക്ക് അപേക്ഷിച്ചവ൪ പുതിയ യോഗ്യത പ്രകാരം മറ്റ് വിഭാഗത്തിന് അ൪ഹരാണെങ്കിൽ വീണ്ടും അപേക്ഷ നൽകണം. ഇവ൪ പുതിയ ചെലാൻ അടച്ച് അപേക്ഷിക്കണമെന്ന് പരീക്ഷാ ഭവൻ അറിയിച്ചു. ഇങ്ങനെ അപേക്ഷിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ കൂടി പരിഹരിക്കാനായാണ് പരീക്ഷ മൂന്ന് ദിവസമാക്കുന്നത്. യു.പിയിലേക്ക് അപേക്ഷിക്കാൻ ബിരുദവും ബി.എഡും ഹെസ്കൂളിലേക്ക് അപേക്ഷിക്കാൻ ബിരുദാനന്തര ബിരുദവും എല്ലാ വിഭാഗത്തിലേക്കും അടിസ്ഥാന യോഗ്യതയിൽ 50 ശതമാനം മാ൪ക്കുമായിരുന്നു ആദ്യത്തെ വിജ്ഞാപനത്തിൽ പറഞ്ഞിരുന്നത്. നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായതിനാൽ അധ്യാപക യോഗ്യത തന്നെ ഇതോടെ പരോക്ഷമായി ഉയ൪ത്തപ്പെട്ടു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയ൪ന്നതിനെത്തുട൪ന്നാണ് യോഗ്യതകൾ കുറക്കാനും മാ൪ക്ക് നിബന്ധന 45 ശതമാനമാക്കാനും ഒ.ബി.സി, ഒ.ഇ.സി, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് അ൪ഹമായ ഇളവ് നൽകാനും തീരുമാനിച്ചത്. ഇതിൻെറ അടിസ്ഥാനത്തിൽ അപേക്ഷാ സമയം ആഗസ്റ്റ ് രണ്ട് വരെ നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.