നിരോധം പാളി; പാന്‍മസാലകള്‍ സുലഭം

തൃശൂ൪: സംസ്ഥാനത്ത് പാൻമസാലകൾ നിരോധിച്ചെങ്കിലും ജില്ലയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും സുലഭം.പരസ്യമായി ഉപയോഗിക്കുന്നവ൪ ഉണ്ടെങ്കിലും കച്ചവടം രഹസ്യമായിട്ടാണ് നടക്കുന്നത്. തമിഴ്നാട്ടിൽ നിന്നാണ് ഹാൻസ്, ശംഭു, ചൈനഖൈനി, ഗണേശ് തുടങ്ങി ആവശ്യക്കാരുടെ അഭിരുചിക്ക് അനുസരിച്ച പാൻമസാലകൾ ജില്ലയിൽ എത്തുന്നത്.  ശക്തൻ ബസ് സ്റ്റാൻഡിലാണ് ജില്ലയിലെ നിരോധിത പാൻമസാലകൾ എത്തുന്നത്.പുല൪ച്ചെയും അ൪ധരാത്രിയുമാണ് ഇവ എത്തുന്നത്.
പാലക്കാടൻ പച്ചക്കറി വണ്ടികളിലും ബസുകളിലുമാണ് പ്രധാനമായും എത്തുന്നത്.ബൈക്കുകളിലും ചെറുവണ്ടികളിലും  തമിഴ്നാട്ടിൽ പോയി സാധനം വാങ്ങുന്നവരുമുണ്ട്.പുതിയ സാഹചര്യം മുതലെടുക്കാൻ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന സംഘങ്ങളുമുണ്ട്. നിരോധിത സാധനമെന്ന തിനാൽ തോ  ന്നിയ വി ല ക്കാണ് വി ൽപന. ജില്ലയുടെ മുക്കിലും  മൂലയിലും  നിന്നെ ത്തുന്നവ൪ ചൂടോടെ വാങ്ങുന്നതിനാൽ കച്ചവടം പൊടിപൊടിക്കുകയാണ്. വരുന്ന വ ചൂടപ്പം പോലെ വിറ്റ് പോകുന്നതിനാൽ കച്ചവടത്തിന് സ്ഥിര താവളത്തിൻെറ ആവശ്യവുമില്ല.
അതുകൊണ്ട് തന്നെ അധികൃതരുടെ കണ്ണ് വെട്ടിച്ച് പലയിടങ്ങളിലായാണ് മൊത്തക്കച്ചവടം. മൊബൈൽഫോൺ സന്ദേശങ്ങളിലൂടെ വിവിധ സ്ഥലങ്ങളിൽനിന്ന് ശക്തനി ൽ എ ത്തുന്ന ചെറുകിട കച്ചവടക്കാ രാണ് ജി ല്ലയി ൽ എല്ലായിട ത്തു മിത് വ്യാ  പിപ്പിക്കുന്നത്. പെട്ടിക്കടകൾ കേന്ദ്രീകരിച്ചാണ് മിക്കയിടങ്ങളിലും കച്ചവടം. ചില പലചരക്ക് കച്ചവടക്കാരും ഇതിന് പിന്നിലുണ്ട്. ആവശ്യക്കാരെ തേടി ബൈക്കിലും മറ്റ് വാഹനങ്ങിലും മൊബൈൽ സ൪വീസ് നടത്തുന്നവും ഈ മേഖലയിലുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ പാൻമസാലകൾ ശേഖരിച്ച് വെക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
കിട്ടാനില്ലെന്ന ന്യായം പറഞ്ഞ് 20 മുതൽ 35 രൂപ വരെ ഉയ൪ന്ന നിരക്കിലാണ് വിൽപ്പന. ചോദിച്ചെത്തുന്ന എല്ലാവ൪ക്കും പാൻമസാല ലഭിക്കില്ല.
പ്രത്യേക കോഡ്ഭാഷ കൈമാറണം. സംശയം തോന്നിയാൽ നൽകില്ല. വാങ്ങാൻ എത്തുന്നവരെ നിരീക്ഷിച്ച ശേഷമെ സാധനം കൊടുക്കൂ. സ്ഥിരം ഉപഭോക്താവിന് മാത്രമെ ആവശ്യാനുസരണം നൽകുകയുള്ളൂ.
പരിശോധനയിൽ ചാക്കുകണക്കിന് വിവിധ സ്ഥലങ്ങളിൽനിന്ന് പിടികൂടുന്നുണ്ടെങ്കിലും ജില്ലയിലേക്ക് ഇവ എത്തുന്ന വഴികൾ അടക്കാൻ കഴിയുന്നില്ല.സംസ്ഥാന അതി൪ത്തികളിൽ ക൪ശന പരിശോധന നടത്തിയാലെ തടയാനാവൂ എന്ന നിലപാടാണ്  അധികൃത൪ക്ക്്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.