താഴെക്കോട് ആദിവാസി കോളനികളുടെ വികസനത്തിന് പാക്കേജ് തയാറാക്കും -മന്ത്രി അലി

മലപ്പുറം: താഴെക്കോട് ആദിവാസി കോളനികളിലെ കുടുംബങ്ങൾക്ക് വൈദ്യുതി, വീട്, റോഡ് എന്നിവക്കായി പ്രത്യേക പാക്കേജ് തയാറാക്കുമെന്നും ഇതിന് മുന്നോടിയായി പട്ടികവ൪ഗ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മി കോളനി സന്ദ൪ശിക്കുമെന്നും മന്ത്രി മഞ്ഞളാംകുഴി അലി ഉറപ്പ് നൽകി. ‘താഴെക്കോട് ആദിവാസി കോളനികൾ ഉണ൪വിലേക്ക്’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡൽ റസിഡൻഷ്യൽ സ്കൂളില്ലാത്ത പ്രദേശത്ത് 41 ആദിവാസി വിദ്യാ൪ഥികൾ താമസിച്ച് പഠിക്കുന്ന സായി സ്നേഹതീരം ഹോസ്റ്റലിന് ഒരു രൂപക്ക് അരി, പാചക വാതകം, ഓണത്തോടനുബന്ധിച്ച് വസ്ത്രം, കുട, ചെരിപ്പ് എന്നിവ നൽകുമെന്നും മന്ത്രി പറഞ്ഞു.
കോളനി നിവാസികൾക്ക് പരിസ്ഥിതി സൗഹൃദ വീട് നി൪മിച്ച് നൽകാൻ പദ്ധതി തയാറാക്കുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കലക്ട൪ എം.സി. മോഹൻദാസ് പറഞ്ഞു. 13ാം ധനകാര്യ കമീഷൻെറ ഗ്രാൻറിലുൾപ്പെടുത്തി നൽകുന്ന ഭക്ഷണകിറ്റിൻെറ വിതരണം പെരിന്തൽമണ്ണ സബ് കലക്ട൪ ടി. മിത്ര നി൪വഹിച്ചു.
 താഴെക്കോട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. റീന അധ്യക്ഷazത വഹിച്ചു. മുൻമന്ത്രി നാലകത്ത് സൂപ്പി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.കെ. നാസ൪, ഗ്രാമപഞ്ചായത്തംഗം എം.ജെ. മാത്യു, ഡോ. കൃഷ്ണദാസ്, കെ.ആ൪. രവി, അസി. ഇൻഫ൪മേഷൻ ഓഫിസ൪ റഷീദ് ബാബു എന്നിവ൪ സംസാരിച്ചു. ജില്ലാ ഇൻഫ൪മേഷൻ ഓഫിസ൪ വി.പി. സുലഭ സ്വാഗതവും സെക്ടറൽ ഓഫിസ൪ ബിപിൻ നന്ദിയും പറഞ്ഞു. മന്ത്രിസഭാ വാ൪ഷികത്തോടനുബന്ധിച്ച് ജില്ലാ ഇൻഫ൪മേഷൻ ഓഫിസിൻെറ ഫ്ളാഗ് ഷിപ്പ് പരിപാടി ഗ്രാമപഞ്ചായത്തിൻെറയും റവന്യു വകുപ്പിൻെറയും സഹകരണത്തോടെയാണ് സംഘടിപ്പിച്ചത്. സംഗമം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുള്ളൻമട, മേച്ചേരി, മാട്ടറ, പാണമ്പി, ആറാംകുന്ന് തുടങ്ങിയ കോളനികളിൽനിന്നുള്ളവരെ സംഗമത്തിലെത്തിക്കാൻ തഹസിൽദാ൪ എം.ടി. ജോസഫിൻെറ മേൽനോട്ടത്തിൽ താലൂക്ക് ഓഫിസ്, പി.എച്ച്.സി, സായി സ്നേഹതീരം, സേവന എന്നിവ നേതൃത്വം നൽകി.
 കോളനികളിലുള്ളവരെ തുട൪ന്നും വിവിധ പദ്ധതികളുമായി ബന്ധപ്പെടുത്താൻ ഗ്രാമപഞ്ചായത്ത് എല്ലാവരുടെയും ഫോട്ടോയെടുക്കാനും സംവിധാനമൊരുക്കിയിരുന്നു. സാക്ഷരതാ മിഷൻെറ കൗണ്ടറിൽ അഞ്ച് പേ൪ നാലാംതരം തുല്യതക്കും നാല് പേ൪ ഏഴാംതരം തുല്യതക്കും രണ്ട് പേ൪ 10ാം തരം തുല്യതക്കും രജിസ്റ്റ൪ ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തിൽ കോളനിയിലെ ആദ്യ ബാലസഭ രൂപവത്കരിക്കാൻ അംഗങ്ങളുടെ രജിസ്ട്രേഷനും നടന്നു. അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കുന്നതിൻെറ ഭാഗമായി 40 പേ൪ രജിസ്റ്റ൪ ചെയ്തു. സ്കൂളുകളിൽനിന്നുള്ള കൊഴിഞ്ഞു പോക്കിനെതിരെ ബോധവത്കരണത്തിന് വിവരങ്ങൾ ശേഖരിച്ചു.
തൊഴിലുറപ്പ് പദ്ധതിയുടെ പ്രത്യേക കൗണ്ട൪ പ്രവ൪ത്തിച്ചിരുന്നു. എക്സൈസ് വകുപ്പ് തയാറാക്കിയ ലഹരിക്കെതിരായ ഡോക്യുമെൻററി പ്രദ൪ശിപ്പിച്ചു. മഹേഷ് കുറ്റിപ്പുറവും ഇടവേള റാഫിയും നാടകം അവതരിപ്പിച്ചു. ഐ.എം.എയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പിൽ ഡോ. നാട്ടിക മുഹമ്മദലി, ഡോ. ഷാജി, ഡോ. ഷാജു മാത്യു, ഡോ. ബിജു തയ്യിൽ, ഡോ. സിനി, ഡോ. കൃഷ്ണദാസ്, ഡോ. കെ.എ. മുഹമ്മദ് എന്നിവ൪ രോഗികളെ പരിശോധിച്ചു. തുട൪ ചകിത്സക്ക്  സൗകര്യമൊരുക്കുമെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേണുക അറിയിച്ചു. അസി. മാസ്മീഡിയ ഓഫിസ൪മാരായ പി. സാദിഖലി, പി. രാജു എന്നിവ൪ പങ്കെടുത്തു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.