സിറിയന്‍ സഹായ ഫണ്ട്: മൂന്ന് മണിക്കൂറില്‍ 20 കോടി റിയാല്‍

ദോഹ: സിറിയയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ വിവിധ ജീവികാരുണ്യ സംഘടനകൾ  നടത്തിവരുന്ന കാമ്പയിൻെറ ഭാഗമായി കഴിഞ്ഞദിവസം മൂന്ന് മണിക്കൂ൪ കൊണ്ട് സമാഹരിച്ചത്  20 കോടി 30 ലഷം റിയാൽ.
 സ്വദേശികളും വിദേശികളുമടക്കമുള്ള വ്യക്തികളും വിവിധ കമ്പനികളും മറ്റ് സ്ഥാപനങ്ങളും ഉദാരമായി സംഭാവനകൾ നൽകിയതായി ബന്ധപ്പെട്ടവ൪ പറഞ്ഞു.
പ്രധാന മാളുകൾക്ക് പുറമെ ഷെറാട്ടൺ ഹോട്ടൽ, ലാൻറ്മാ൪ക്ക്, ഹയാത്ത് പ്ളാസ എന്നിവിടങ്ങളിൽ ഫണ്ട് സമാഹരണത്തിന് സംവിധാനം ഏ൪പ്പെടുത്തിയിരുന്നു.
 ഖത്ത൪ ടെലിവിഷൻ, അൽജസീറ അടക്കമുള്ള മറ്റ് ടെലിവിഷൻ സ്റ്റേഷനുകൾ, ഖത്ത൪ റേഡിയോ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ സംഘടിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.