ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി

ചേ൪ത്തല: നഗരസഭാ ഹെൽത്ത് സ്ക്വാഡിൻെറ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. രണ്ടുദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ ബാ൪ ഹോട്ടൽ, കള്ളുഷാപ്പുകൾ, ബേക്കറി, ഹോട്ടലുകൾ എന്നിങ്ങനെ 13 സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. ട്രാവൻകൂ൪ പാലസ്, കീ൪ത്തി റീജൻസി, ചേ൪ത്തലഹൗസ് എന്നീ ബാ൪ ഹോട്ടലുകൾ, നഗരപരിധിയിലെ രണ്ട് കള്ളുഷാപ്പുകൾ, ചിയാങ്ചിങ് റസ്റ്റാറൻറ്, ആര്യാ ഹോട്ടൽ, സന്തോഷ് ഹോട്ടൽ, കല്യാണി ഹോട്ടൽ, ഹിമാലയ ബേക്കറി, കേക്ക്പാലസ് ബേക്കറി, മധു, ഷാജി എന്നിവരുടെ ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇവ൪ക്ക് പിഴ ചുമത്തുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഹെൽത്ത് സൂപ്പ൪വൈസ൪ എം.ഡി. സോമൻ, ഹെൽത്ത് ഇൻസ്പെക്ട൪മാരായ വി.സി. ബീന, ദിവ്യ, ഷമീറ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
ചാരുംമൂട്: ചുനക്കര സാമൂഹികാരോഗ്യകേന്ദ്രം ഹെൽത്ത് സ്ക്വാഡിൻെറ നേതൃത്വത്തിൽ കറ്റാനം, ഭരണിക്കാവ്, നൂറനാട്, പാലമേൽ, ചുനക്കര പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, ഇറച്ചിക്കടകൾ, പച്ചക്കറിക്കടകൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തി. ചാരുംമൂട് ജങ്ഷന് കിഴക്കുവശം പ്രവ൪ത്തിക്കുന്ന തട്ടുകട, വടക്കുവശം പുറമ്പോക്കിൽ പ്രവ൪ത്തിക്കുന്ന തട്ടുകട, കരിമുളക്കൽ ജങ്ഷന് വടക്കുവശത്തെ ഹോട്ടൽ എന്നിവ അടച്ചുപൂട്ടാൻ നി൪ദേശം നൽകി. ഗ്രീൻലാൻഡ് ഹോട്ടൽ, ഹോട്ട്പ്ളേറ്റ് റസ്റ്റാറൻറ് ആൻഡ് ബേക്കറി, മാതാ ഹോട്ടൽ എന്നിവിടങ്ങളിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. കറ്റാനം 29ാം നമ്പ൪ കള്ളുഷാപ്പിനോട് ചേ൪ന്ന് പ്രവ൪ത്തിക്കുന്ന ഭക്ഷണശാല, ഭരണിക്കാവിൽ പ്രവ൪ത്തിക്കുന്ന ബോ൪മ, കരിമുളക്കൽ കശുവണ്ടി ഓഫിസിന് എതി൪വശത്തെ ഹോട്ടൽ, നൂറനാട് എ.വി.എം ഓഡിറ്റോറിയം, അ൪ച്ചന സ്കൂൾ ഓഫ് നഴ്സിങ് ആൻഡ് എൻജിനീയറിങ് കാൻറീൻ, ടി.എസ് 25ാം നമ്പ൪ കള്ളുഷോപ്പിനോടൊപ്പം പ്രവ൪ത്തിക്കുന്ന ഭക്ഷണശാല, ദേവീഹോട്ടൽ, പാലമേൽ പങ്കിക്കട, നൂറനാട് മുട്ടക്കടപാറയിൽ എന്നിവിടങ്ങളിൽ ശുചിത്വനിലവാരം പരിശോധിച്ച് പൊതുജനാരോഗ്യ നിയമപ്രകാരമുള്ള കാര്യങ്ങൾ ചെയ്യാൻ 15 ദിവസത്തെ സമയം അനുവദിച്ച് നോട്ടീസ് നൽകി. റെയ്ഡിൽ ഹെൽത്ത് സൂപ്പ൪വൈസ൪ പി.എം. ഷാജഹാൻ, എച്ച്.ഐമാരായ രാംകുമാ൪, കെ.പി. സുരേന്ദ്രൻ, ഹാഷിം, ശരത്ചന്ദ്രൻ, സിദ്ദീഖ്, ശശികുമാ൪, ചന്ദ്രൻപിള്ള, സതീശൻപിള്ള, ഗോപിക, മിനി, വൈ.എ. ഹഫീസ് എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.