സര്‍ക്കാര്‍ വക സൗജന്യ യൂനിഫോം: വ്യാപാരികള്‍ക്ക് ഇനിയും തുക ലഭിച്ചില്ല

പീരുമേട്: പ്രതിസന്ധിയിലായ തോട്ടങ്ങളിലെ തൊഴിലാളികളുടെ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുന്നതിന് പ്ളാൻേറഷൻ റിലീഫ് കമ്മിറ്റി വഴി സ൪ക്കാ൪ സൗജന്യമായി വിതരണം ചെയ്ത യൂനിഫോം, പഠനോപകരണങ്ങൾ എന്നിവയുടെ തുക  രണ്ട് വ൪ഷം കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ലെന്ന്  വ്യാപാരികൾ.
 13ൽപരം വ്യാപാരികൾക്ക് 80 ലക്ഷത്തിൽപരം രൂപയാണ് ലഭിക്കാനുള്ളത്. കഴിഞ്ഞ രണ്ട് അധ്യയന വ൪ഷങ്ങളിൽ വിതരണം ചെയ്ത തുണിയുടെ പണത്തിനാണ് വ്യാപാരികൾ സ൪ക്കാറോഫിസുകൾ കയറിയിറങ്ങുന്നത്.
 ഒരേ സ്കൂളും അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്ന്   തുണി വാങ്ങി കുട്ടികൾക്ക് വിതരണം ചെയ്യുകയായിരുന്നു.
എന്നാൽ, ഇവ൪ക്കാ൪ക്കും ഇതിൻെറ വില ലഭിച്ചിട്ടില്ല. പ്ളാൻേറഷൻ റിലീഫ് കമ്മിറ്റിയിൽ നിന്ന് പണം ലഭിക്കാത്തതിനാലാണ് ഇതെന്നാണ് സ്കൂൾ അധികൃതരുടെ മറുപടി.
പ്ളാൻേറഷൻ റിലീഫ് കമ്മിറ്റിക്ക് കഴിഞ്ഞ ബജറ്റിൽ മൂന്ന് കോടി വകയിരുത്തിയിരുന്നു. ഇതിന് ധനകാര്യവകുപ്പിൻെറ അനുമതി ലഭിക്കാത്തതിനാൽ പണം ലഭിച്ചിട്ടില്ലെന്ന് റിലീഫ് കമ്മിറ്റിയംഗങ്ങൾ പറഞ്ഞു. കലക്ട൪ അധ്യക്ഷനായും വിവിധ വകുപ്പുതലവന്മാരും തൊഴിലാളി സംഘടനാ പ്രതിനിധികളുമാണ് റിലീഫ് കമ്മിറ്റിയംഗങ്ങൾ. യൂനിഫോം, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യുന്ന റിലീഫ് കമ്മിറ്റി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട൪ക്ക് തുക നൽകുകയും ഇവിടെ നിന്ന് സ്കൂൾ ഹെഡ്മാസ്റ്റ൪മാ൪ക്ക് നൽകുകയുമായിരുന്നു മുൻകാലങ്ങളിൽ ചെയ്തിരുന്നത്. റിലീഫ് കമ്മിറ്റിക്ക് ഫണ്ട് ഇല്ലാത്തതിനാൽ കമ്മിറ്റി യോഗങ്ങളും നടക്കുന്നില്ല. യൂനിഫോം വിതരണം നടത്തിയ പണം ലഭിക്കാതെ കടക്കെണിയിലാകുകയാണെന്നും വ്യാപാരികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.