തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 30,000 പാക്കറ്റ് ഹാന്‍സ് പിടികൂടി

തിരൂ൪: റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽവേ പൊലീസ് 30,000 പാക്കറ്റ് ഹാൻസ് പിടികൂടി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടാം നമ്പ൪ പ്ളാറ്റ് ഫോമിൽ കണ്ട കാ൪ഡ്ബോ൪ഡ് പെട്ടികൾ സംശയം തോന്നി പരിശോധിക്കുകയായിരുന്നു. തിരൂ൪ റെയിൽവേ സ്റ്റേഷൻ വഴി വൻതോതിൽ നിരോധിത പാൻ ഉൽപന്നങ്ങൾ കടത്തുന്നതായി തിങ്കളാഴ്ച ‘മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. തുട൪ന്ന്് റെയിൽവേ ഡിവിഷനൽ സെക്യൂരിറ്റി സ്പെഷൽ സ്ക്വാഡ് കമീഷണ൪ എം. രമേശിൻെറ നി൪ദേശ പ്രകാരം അധികൃത൪ നിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. അഞ്ച് പെട്ടികളിലായാണ് ഹാൻസുണ്ടായിരുന്നത്. പാൻ ഉൽപന്നങ്ങളുടെ വിൽപന നിരോധിച്ച ശേഷം ജില്ലയിലെ  വലിയ വേട്ടയാണിത്. ഓരോ പാക്കറ്റിനും മൂന്നു രൂപയാണ് പരമാവധി വിൽപന വില. നിരോധിച്ചതിനാൽ രഹസ്യമായി 15മുതൽ 20 വരെ രൂപക്കാണ് വിറ്റിരുന്നത്. ചെന്നൈയിൽനിന്നാണ് പെട്ടികൾ എത്തിയതെന്നാണ് സൂചന. ഇറക്കേണ്ട സ്ഥലമോ, സ്വീകരിക്കുന്ന വ്യക്തിയുടെ പേരോ രേഖപ്പെടുത്തിയിട്ടില്ല. മറ്റേതെങ്കിലും പാഴ്സലുകളുടെ കൂട്ടത്തിൽ ബുക്ക് ചെയ്ത ശേഷം തിരൂരിൽ ഇറക്കിയതാകുമെന്നാണ് അധികൃതരുടെ സംശയം.
ചെന്നൈ ഭാഗത്തുനിന്നുള്ള വണ്ടികളിൽ ഇത്തരം പെട്ടികൾ വ്യാപകമായി വരാറുണ്ടെന്ന് റെയിൽവേ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിടിച്ചെടുത്ത പെട്ടികൾ വെള്ളിയാഴ്ച പുല൪ച്ചെ മുതൽ പ്ളാറ്റ്ഫോമിൽ കിടക്കുന്നത് കണ്ടവരുണ്ട്. നേരത്തെ ഗോവൻ നി൪മിത വിദേശ മദ്യക്കടത്ത് സംഘങ്ങളുടെ ഇടത്താവളമായിരുന്നു തിരൂ൪ റെയിൽവേ സ്റ്റേഷൻ.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ക്രൈംവിങ് എ.എസ്.ഐ കെ.എം. സുനിൽകുമാ൪, ഷൊ൪ണൂ൪ ആ൪.പി.എഫ് എ.എസ്.ഐ വി. രമേശ്കുമാ൪, തിരൂ൪ ആ൪.പി.എഫ് ഔ്പോസ്റ്റിലെ പൊലീസുകാരായ സി. മുരളീധരൻ, സേതുമാധവൻ, കണ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കേസ് ലോക്കൽ പൊലീസിന് കൈമാറിയതായി ആ൪.പി.എഫ് അധികൃത൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.