അരിയില്‍ എലി: ഗോഡൗണുകളില്‍ പരിശോധന

കൊല്ലം: പുനലൂരിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനുള്ള  അരിയിൽ ചത്തതും ചാകാത്തതുമായ എലികൾ കണ്ട സംഭവത്തെ തുട൪ന്ന് കൊല്ലത്തെ എഫ്.സി.ഐ, സപൈ്ളകോ ഗോഡൗണുകൾ കലക്ടറുടെ  നേതൃത്വത്തിൽ പരിശോധിച്ചു. ബുധനാഴ്ച രാവിലെയാണ് കലക്ട൪, ആ൪.ഡി.ഒ, താലൂക്ക് സപൈ്ള ഓഫിസ൪, തഹസിൽദാ൪ എന്നിവരുൾപ്പെട്ട സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ ഉൾപ്പെടുത്തി റിപ്പോ൪ട്ട് സമ൪പ്പിക്കാൻ ആ൪.ഡി.ഒക്ക് കലക്ട൪ നി൪ദേശം നൽകിയിട്ടുണ്ട്.
രാവിലെ ആ൪.ഡി.ഒയുടെ നേതൃത്വത്തിൽ എഫ്.സി.ഐ ഗോഡൗണും പരിസരവും വിശദമായി പരിശോധിച്ചിരുന്നു. തങ്ങളുടെ ഗോഡൗണിൽ വെച്ച് അരിച്ചാക്കുകളിൽ എലി കയറാനുള്ള ഒരു സാഹചര്യവുമില്ലെന്നാണ് എഫ്.സി.ഐ അധികൃതരുടെ പക്ഷം. ഗോഡൗണിൽനിന്ന് കൊണ്ടുപോയശേഷം സൂക്ഷിക്കുന്ന താൽകാലിക താവളങ്ങളിൽവെച്ചാകാം എലി കടന്നതെന്നാണ് ഇവ൪ വിശദീകരിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച വ്യക്തത ഉണ്ടായിട്ടില്ല. ഇതിനിടെ, ഗോഡൗണിൽനിന്ന് കൊണ്ടുപോകുന്ന ധാന്യങ്ങളും മറ്റും വഴിമധ്യേ കൈമാറ്റം ചെയ്യപ്പെടുകയോ കൈകടത്തലുണ്ടാവുകയോ ചെയ്യുന്നുണ്ടോ എന്ന സംശയവും അധികൃത൪ക്കുണ്ട്. ഗോഡൗണിൽ രണ്ട് സ്ഥലത്ത് ചോ൪ച്ചയുള്ളതായും വ്യക്തമായിട്ടുണ്ട്. മഴവെള്ളം ഒലിച്ചിറങ്ങിയതിൻെറ അടയാളങ്ങൾ കണ്ടെത്തി. ധാന്യച്ചാക്കുകൾ ഇല്ലാത്ത ഭാഗത്താണ് നിലത്ത് വെള്ളം കണ്ടെത്തിയത്. ചോ൪ച്ചയടയ്ക്കാൻ വേണ്ട നടപടികൾ സമയാസമയങ്ങളിൽ സ്വീകരിക്കാറുണ്ടെന്ന് ഗോഡൗൺ അധികൃത൪ പറയുന്നു. തൊഴിലാളികളുടെ ലഭ്യതക്കുറവാണ് ചില പോരായ്മകൾക്ക് കാരണം. ഒരുവട്ടം അറ്റകുറ്റപ്പണി നടത്തിയാൽ പിന്നെ അടുത്ത മഴക്കാലത്തേ ചോ൪ച്ച കണ്ടെത്താനാവൂ. മഴ പൂ൪ണമായി നിലച്ചെങ്കിലേ പിന്നീട് ഇവ പരിഹരിക്കാനും കഴിയൂവെന്നാണ് ഉദ്യോഗസ്ഥ൪ പറയുന്നത്. പക്ഷികൾ കടക്കാതിരിക്കാൻ സംവിധാനങ്ങളൊരുക്കിയിട്ടുണ്ടെങ്കിലും പ്രാവുകൾ കടന്നതിൻെറ അടയാളങ്ങൾ ഗോഡൗണിലുണ്ട്. വലകൾ ഉപയോഗിച്ച് സുഷിരങ്ങൾ അടയ്ക്കുകയാണ് ചെയ്യുന്നത്.
തുട൪ന്നായിരുന്നു സപൈ്ളകോ ഗോഡൗൺ കലക്ടറും ആ൪.ഡി.ഒയും പരിശോധിച്ചത്. ഗോഡൗണിനുള്ളിൽ വെട്ടവും വെളിച്ചവുമില്ലെന്നായിരുന്നു തൊഴിലാളികളുടെ പരാതി. അറ്റകുറ്റപ്പണി നടത്തുന്ന കാര്യത്തിലും അനാസ്ഥയുണ്ടെന്ന് ഇവ൪ പരാതിപ്പെടുന്നു.  ആ൪.ഡി.ഒ ജയപ്രകാശ്, തഹസിൽദാ൪ ഗിരിജ, ക്വാളിറ്റി കൺട്രോള൪ ശശിപാലൻ, താലൂക്ക് സപൈ്ള ഓഫിസ൪ രാജൻ, റേഷനിങ് ഇൻസ്പെക്ട൪മാരായ ബി. വിൽഫ്രഡ്, വൈ.നൗഷാദ്, മുരഹരക്കുറുപ്പ്, ദീലീപ് എന്നിവ൪ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.