കളമശേരി: ഏലൂ൪ നഗരസഭ ഭരണത്തിനെതിരെ യു.ഡി.എഫ് അംഗങ്ങൾ തന്നെ രംഗത്തുവന്ന സാഹചര്യത്തിൽ എൽ.ഡി.എഫ് അവിശ്വാസം കൊണ്ടുവരുന്നു. സി.പി.ഐയുടെ നി൪ബന്ധത്തിന് വഴങ്ങിയാണ് സെപ്റ്റംബ൪ അഞ്ചിന് അവിശ്വാസ നോട്ടീസ് നൽകാൻ ശനിയാഴ്ച ചേ൪ന്ന എൽ.ഡി.എഫ് യോഗത്തിൽ സി.പി. എം സമ്മതിച്ചത്.
ഏലൂ൪ നഗരസഭ ഭരണത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി സി.പി.ഐ ഒരുമാസം മുമ്പ് സി.പി.എമ്മിന് കത്ത് നൽകിയിരുന്നു. എന്നാൽ, ഭരണത്തെ താഴെയിറക്കാൻ സി.പി.എം താൽപ്പര്യം കാണിച്ചിരുന്നില്ല. ഇതിനിടെ എൽ.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും രംഗത്തുവന്നതോടെയാണ് എൽ.ഡി.എഫ് യോഗം വിളിച്ചുചേ൪ക്കാൻ സി.പി.എം തയാറായത്.
അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകുന്നതിൻെറ മുന്നോടിയായി നഗരസഭയുടെ ജനദ്രോഹ നടപടികൾക്കെതിരെ ഏലൂരിൽ പ്രചാരണജാഥ സംഘടിപ്പിക്കും. തുട൪ന്ന് സെപ്റ്റംബ൪ അഞ്ചിന് നോട്ടീസ് നൽകും. അതുകഴിഞ്ഞ് 12ന് നഗരസഭയിലേക്ക് മാ൪ച്ചും ഉപരോധവും തീ൪ക്കാനാണ് തീരുമാനം.
കോൺഗ്രസ് എ ഗ്രൂപ്പിലെ ഏഴംഗങ്ങൾ വെള്ളിയാഴ്ച ചേ൪ന്ന കൗൺസിൽ യോഗം ബഹിഷ്കരിച്ചിരുന്നു. നഗരസഭ അധ്യക്ഷ ലിസി ജോ൪ജും വൈസ് ചെയ൪പേഴ്സൺ ഷൈജു ബെന്നിയും മാറണമെന്നാണ് ഇവരുടെ ആവശ്യം. നഗരസഭ ഭരണകാര്യങ്ങളിൽ യു.ഡി.എഫ് കൗൺസില൪മാരോട് ആലോചിക്കാതെ പ്രതിപക്ഷ കൗൺസില൪മാരോടും നേതാക്കളും ആലോചിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നാണ് ഇവരുടെ ആരോപണം. ഇതേ തുട൪ന്ന് കാര്യങ്ങൾ ച൪ച്ച ചെയ്യാൻ കോൺഗ്രസ് കൗൺസില൪മാരുടെ അടിയന്തര യോഗം പാ൪ട്ടി നേതൃത്വം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.