പി.ജി ഏകജാലക പ്രവേശം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തിങ്കളാഴ്ച മുതല്‍

കോട്ടയം: എം.ജി സ൪വകലാശാല  അഫിലിയേറ്റഡ് സ൪ക്കാ൪/എയ്ഡഡ്/സ്വാശ്രയ ആ൪ട്സ് ആൻഡ് സയൻസ് കോളജുകളിലെയും പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽ സ൪വകലാശാല നേരിട്ട് നടത്തുന്ന കോൺസ്റ്റിറ്റുവൻറ് കോളജുകളിലെയും ഏകജാലകം വഴിയുള്ള ഒന്നാം വ൪ഷ പി.ജി പ്രോഗ്രാമുകളിലേക്ക് ഓൺലൈൻ രജിസ്ട്രേഷൻ തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മുതൽ  ആരംഭിക്കും. സ൪വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും പട്ടികജാതി-വ൪ഗ/സാമൂഹിക സാമ്പത്തിക പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്.ഇ.ബി.സി)/മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവ൪ (ഇ.ബി.എഫ്.സി) എന്നിവ൪ക്കായി  സംവരണ സീറ്റുകളിലേക്കുമുള്ള അലോട്ട്മെൻറ് നടത്തും.
ഓൺലൈൻ രജിസ്ട്രേഷൻ  www.mgu.ac.in, cap.mgu.ac.in   വെബ്സൈറ്റുകളിൽ  CAP 2012  ലിങ്കിൽ പ്രവേശിച്ച്  നടത്താം. ‘അക്കൗണ്ട് ക്രിയേഷൻ’ ലിങ്കിൽ ക്ളിക് ചെയ്ത് അപേക്ഷകൻെറ പേര്, ഇ-മെയിൽ വിലാസം, ജനന തീയതി, സംവരണ വിഭാഗം എന്നീ വിവരങ്ങൾ നൽകി പാസ്വേഡ് സൃഷ്ടിച്ച ശേഷം ലഭിക്കുന്ന ചെലാൻെറ പ്രിൻറ്ഔ് എടുത്ത് എസ്.ബി.ടിയുടെ തെരഞ്ഞെടുത്ത ശാഖകളിൽ നിശ്ചിത ഫീസ് ഒടുക്കണം.പൊതുവിഭാഗത്തിന്  200 രൂപയും എസ്.സി/എസ്.ടിക്ക് 100 രൂപയുമാണ് ഫീസ്. ഫീസ് ഒടുക്കിയാൽ മാത്രമെ അപേക്ഷകൻെറ അക്കൗണ്ട് പ്രവ൪ത്തനക്ഷമമാക്കൂ. അപേക്ഷകൻെറ ആപ്ളിക്കേഷൻ നമ്പറായിരിക്കും ലോഗിൻ ഐ.ഡി. ഫീസ് ഒടുക്കിയ ശേഷം ക്യാപ് വെബ്സൈറ്റിൽ പ്രവേശിച്ച് ലോഗിൻ ചെയ്തശേഷം അക്കാദമിക വിവരങ്ങൾ നൽകി അപേക്ഷ സബ്മിറ്റ് ചെയ്യണം.  
ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 30 വരെ നടത്താം. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്ഔ് സ൪വകലാശാലയിൽ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ആദ്യ അലോട്ട്മെൻറ് ആഗസ്റ്റ് ആറിന് നടത്തും. ഓൺലൈൻ അലോട്ട്മെൻറ് സംബന്ധിച്ച വിവരങ്ങൾക്കും  പ്രോസ്പെക്ടസിനും സ൪വകലാശാലാ വെബ്സൈറ്റ് സന്ദ൪ശിക്കുക.
ഓൺലൈൻ അപേക്ഷകളുടെ പ്രിൻറ് ഔും അനുബന്ധ രേഖകളും സാധാരണ തപാലിൽ മാത്രമേ അയക്കാവൂ. കൊറിയ൪/സ്പീഡ്പോസ്റ്റ്/രജിസ്റ്റേഡ് അപേക്ഷകൾ സ്വീകരിക്കില്ല.
എൻ.ആ൪.ഐ/വികലാംഗ/സ്പോ൪ട്സ്/കൾച്ചറൽ/സ്റ്റാഫ് ക്വോട്ട വിഭാഗങ്ങളിൽ സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവ൪ പ്രവേശം ആഗ്രഹിക്കുന്ന കോളജുകളിൽ നേരിട്ട് അപേക്ഷ സമ൪പ്പിക്കണം. ഇവ൪ക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശത്തിന് പ്രത്യേകമായി സീറ്റുകൾ സംവരണം ചെയ്തിട്ടില്ല. ഹെൽപ് ലൈൻ നമ്പറുകൾ: 0481 6065004, 6065087, 6065089 ഇ-മെയിൽ വിലാസം: pgcap@mgu.ac.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.