ക്ഷയരോഗികളുടെ പോഷകക്കുറവ് പരിഹരിക്കാന്‍ പദ്ധതി

കാസ൪കോട്: ജില്ലയിലുള്ള പാവപ്പെട്ട ക്ഷയരോഗികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സമഗ്ര പദ്ധതിക്ക് രൂപം നൽകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.പി. ശ്യാമളാദേവി അറിയിച്ചു. ജില്ലാ ടി.ബി സെൻററിൻെറ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പട്ടികജാതി പ്രൊമോട്ട൪മാ൪ക്കുംവേണ്ടി നടത്തിയ ഏകദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അവ൪.
ക്ഷയരോഗ വിമുക്ത കാസ൪കോട് ജില്ല എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൻെറ ഭാഗമായി ജില്ലയിലെ പട്ടികജാതി കോളനികളിൽ ക്ഷയരോഗ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിൻെറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ ടി.ബി ഓഫിസ൪ ഡോ. കെ. രവിപ്രസാദ അധ്യക്ഷത വഹിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫിസ൪ ഡോ. ഇ. മോഹനൻ, പട്ടികജാതി വികസന ഓഫിസ൪ കെ.കെ. കിഷോ൪, ഡബ്ള്യു.എച്ച്.ഒ കൺസൾട്ടൻറ് ഡോ. കാ൪ത്തികേയൻ എന്നിവ൪ മുഖ്യാതിഥികളായിരുന്നു. വനിതാ സെൽ സി.ഐ ശുഭാവതി സംസാരിച്ചു. ഡോ. കെ. രവിപ്രസാദ, ഡോ. സിറിയക് ആൻറണി, ഡോ. ജനാ൪ദന നായക്, പി.വി. രാജേന്ദ്രൻ, റാണി കെ. ചന്ദ്ര, പി.പി. സുനിൽകുമാ൪ എന്നിവ൪ ക്ളാസെടുത്തു. വി.വി. സുകുമാരൻ സ്വാഗതവും പി.പി. സുനിൽകുമാ൪ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.