റമദാന്‍: സ്വകാര്യ മേഖലയില്‍ ആറ് മണിക്കൂര്‍ ജോലി

റിയാദ്: റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ആറ് മണിക്കൂറായി നിശ്ചയിച്ച് സൗദി തൊഴിൽ മന്ത്രാലയം വിജ്ഞാപനമിറക്കി. ആഴ്ചയിൽ 36 മണിക്കൂ൪ ജോലി എന്ന രീതിയിൽ ജോലിസമയം ക്രമീകരിക്കണമെന്നും മുസ്ലിം ജോലിക്കാ൪ക്ക് എട്ട് മണിക്കൂറുള്ളത് ആറ് മണിക്കൂറാക്കി ചുരുക്കണമെന്നും തൊഴിൽ മന്ത്രാലയം ഇന്നലെ പുറത്തിറക്കിയ വിജ്ഞാപനത്തിൽ നി൪ദേശിച്ചു. നോമ്പെടുക്കുന്നവ൪ക്ക് ലഘൂകരണമായാണ് തൊഴിൽ നിയമത്തിൻെറ ഭാഗമായി സാധാരണ ജോലി സമയത്തിൽ ഇളവ് നൽകുന്നതെന്നും അറിയിപ്പിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.