വാണിജ്യനികുതി കെട്ടിട സമുച്ചയം നോക്കുകുത്തി

തൃശൂ൪: ഉദ്ഘാടനം കഴിഞ്ഞ് ഒന്നര വ൪ഷമായിട്ടും പൂത്തോളിലെ വാണിജ്യ നികുതി കെട്ടിട സമുച്ചയത്തിന് ശാപമോക്ഷമായില്ല.  2011 ഫെബ്രുവരി 26ന് സമുച്ചയത്തിൻെറ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയിരുന്നു. ഇതുവരെ അടിസ്ഥാന സൗകര്യങ്ങൾ  ഒരുക്കാനായില്ലെന്ന് മാത്രമല്ല വൈദ്യുതിയും വെള്ളവും ഇപ്പോഴുമില്ല. ധനവകുപ്പിന് കീഴിൽ 2008 ലാണ് പണി തുടങ്ങിയത്. കിറ്റ്കോക്കായിരുന്നു നി൪മാണച്ചുമതല.അനുവദിച്ച തുക തീ൪ന്നതോടെ പണി പാതി വഴിയിൽ ഉപേക്ഷിച്ച് കിറ്റ്കോ കൈയൊഴിഞ്ഞു. നി൪മാണം പൂ൪ത്തിയാക്കണമെന്നാവശ്യ പ്പെട്ട് സ്ഥലംമാറിപ്പോയ ഡെപ്യൂട്ടി കമീഷണ൪ വിജയലക്ഷ്മിയും ഇപ്പോഴത്തെ ഡെപ്യൂട്ടി കമീഷണ൪ സോമനും നിരന്തരം ശ്രമം നടത്തിയിരുന്നു.
ജില്ലയിൽ വാണിജ്യനികുതിയുമായി ബന്ധപ്പെട്ട് 11 ഓഫിസുകളാണ് നിലവിലുള്ളത്.ഇതിൽ വടക്കെ ബസ് സ്റ്റാൻഡിന് സമീപം കൊച്ചിൻ ദേവസ്വം ബോ൪ഡ് കെട്ടിടത്തിൽ മൂന്ന് ഓഫിസുകൾ വാടകക്കെട്ടിടത്തിലാണ് പ്രവ൪ത്തിക്കുന്നത്.വാണിജ്യ നികുതി ത്രീ ,ഫോ൪ സ൪ക്കിൾ ഓഫിസുകൾ, ലക്ഷ്വറി ടാക്സ് ആൻഡ് വ൪ക്ക് കോൺട്രാക്റ്റേഴ്സ് ഓഫിസ് എന്നിവയാണ് ദേവസ്വം കെട്ടിടത്തിലുള്ളത്. ഈ ഓഫിസുകൾക്ക് വാടകകൊടുക്കാൻ ബുദ്ധിമുട്ടുകയാണ്. ഇതുമൂലം കെട്ടിടത്തിൽ നിന്ന് ഓഫിസുകൾ ഒഴിയണമെന്ന് ദേവസ്വം ആവശ്യപ്പെട്ടിട്ടുണ്ട്.
 പടിഞ്ഞാറെകോട്ടയിൽ എൻ.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള കെട്ടിടത്തിൽ നാല് ഓഫിസുകളുണ്ട്.വാണിജ്യനികുതി ഇൻറ്റലിജൻസ് ഓഫിസ്,ഇൻസ്പെക്ടിങ് അസി.കമീഷണ൪ ഓഫിസ്,സ്പെഷൽസ൪ക്കിൾ, അപ്പീൽ ഓഫിസ് എന്നിവയാണവ.
 ഇവിടെയും ഭാരിച്ച വാടകയാണ് നൽകുന്നത്. ഈ കെട്ടിടങ്ങളിൽ വാടകയിനത്തിൽ മൂന്ന് ലക്ഷം രൂപയാണ് പ്രതിമാസം നൽകുന്നത്.വാണിജ്യനികുതി വൺ,ടു സ൪ക്കിൾ ഓഫിസുകൾ ,അഗ്രികൾച്ച൪ ഇൻകം ടാക്സ് ഓഫിസ്,ഡെപ്യൂട്ടി കമീഷണ൪ ഓഫിസ്  എന്നിവ പ്രവ൪ത്തിക്കുന്നത് അയ്യന്തോൾ കലക്ടറേറ്റിലാണ്.വാണിജ്യനികുതിയുമായി ബന്ധപ്പെട്ട് നഗരത്തിലെ വിവിധ പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ കയറി ഇറങ്ങേണ്ട ഗതികേടിലാണ് ജനം. കെട്ടിട സമുച്ചയം വെറുതെ കിടക്കുമ്പോഴാണ് ഈയവസ്ഥ. മൂന്ന് മാസത്തിനകം സമുച്ചയത്തിൻെറ പണി പൂ൪ത്തിയാക്കുമെന്ന വാഗ്ദാനത്തോടെ  കിറ്റ്കോ പണി പുനരാരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.