സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 34 പേര്‍ക്ക് പരിക്ക്

കുറവിലങ്ങാട്: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വിദ്യാ൪ഥികളടക്കം 34 പേ൪ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടിന് കോട്ടയം-പാലാ റോഡിൽ കോഴാ ജങ്ഷന് സമീപത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം.
മരങ്ങാട്ടുപിള്ളി ഒഴുക്കാതൊട്ടിയിൽ ദിവ്യാമോൾ സേവ്യ൪ (20), ഇരുത്തിക്കര ആൻസി ജോസഫ് (39), തറപ്പിൽ ശാന്തമ്മ (40), പനയ്ക്കൽ അനിലാ ജോസ് (16), കലഞ്ഞാലിൽ അഞ്ജലി ജോസ് (13), പാലാ പറമ്പത്തോട്ട് അഭിജിത് രവീന്ദ്രൻ (18), ഇടുക്കി തോണക്കര സിനി തോമസ് (36), കാട്ടാമ്പാക്ക് ദേവിവിലാസം വേണു (42), മണ്ണക്കനാട്ട് പെട്ടയ്ക്കാട്ട് അന്ന ഐസക് (14), ഇടുക്കി ചുരുളി തോണക്കര എയ്ഞ്ചൽ മറിയ (ഏഴ്മാസം),  തോമസ് (38), കാട്ടാമ്പാക്ക് മംഗളത്ത് മ്യാലി ബെന്നി ജോസഫ് (40), വരന്താപള്ളി ചക്കാലക്കൽ സി.എഫ്. ലെനിൻ (20),  വണ്ണക്കനാട് കല്ളോലിൽ അനുജോൺ (16), കെ.എം.എസ് ബസ് ഡ്രൈവ൪ പാലാ മാളിയേക്കൽ ഫ്രെഡി (22) എന്നിവരെ കോഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 വൈക്കം ചെമ്മനത്തുകര മഴപൂത്തകിൽ നിഖിൽ (20), മരങ്ങാട്ടുപിള്ളി മൂഴയിൽ ആൽബിൻ (13), മണ്ണക്കനാട് പടിഞ്ഞാറെക്കര ആതിര (14), കാഞ്ഞിരപ്പള്ളി മടപ്പറമ്പിൽ അഖിൽ (18), കുറിച്ചിത്താനം ഒഴുക്കാതൊട്ടിയിൽ അഖിലേഷ് (16), മാന്നാ൪ ചിതിരഭവൻ അനന്ദു (18), മരങ്ങാട്ടുപിള്ളി മൂന്നുതൊട്ടിയിൽ ഡെയ്സി (39), പൈക്കാട് കുന്നത്തൂ൪ രമണി (39), ആയാംകുടി ഇലത്താംകുന്നേൽ മോനി (51) എന്നിവരെ കുറവിലങ്ങട് താലൂക്കാശുപത്രിയിലും, വാക്കാട് തൈപ്പറമ്പിൽ ബിനിൻ കുര്യൻ, മൂണ്ടപ്പള്ളിൽ  അജിത്, മരങ്ങാട്ടുപിള്ളി മ്യാലിൽ കുര്യൻ, സുജിത് പുതുകാട് ഇല്ലം, മുട്ടുചിറ വല്ലംകുന്നേൽ മഞ്ജു, കാപ്പുന്തല കൊല്ലപ്പറമ്പിൽ ജെസ്നാ ജെയിംസ്, വൈക്കം മുട്ടത്തിപ്പറമ്പിൽ വിഷ്ണു, പി.കെ. രഞ്ജിത് പുതിയപറമ്പിൽ, സിനി എന്നിവരെ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലായിൽനിന്നും വൈക്കത്തേക്ക് പോവുകയായിരുന്ന ഏയ്ഞ്ചൽ ബസും, വൈക്കത്തുനിന്നും പാലായിലേക്ക് പോവുകയായിരുന്ന കെ.എം.എസ് ബസുമാണ് കൂട്ടിയിടിച്ചത്. ഇരുബസുകളുടെയും മുൻഭാഗം പൂ൪ണമായും തക൪ന്നു.
കുറവിലങ്ങാട് പൊലീസും കടുത്തുരുത്തി, പാലാ എന്നിവിടങ്ങളിൽനിന്നത്തെിയ ഫയ൪ഫോഴ്സ് യൂനിറ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേ൪ന്നാണ് രക്ഷാപ്രവ൪ത്തനം നടത്തിയത്.  കൊടുംവളവും ബസിൻെറ അമിതവേഗവുമാണ് അപകടത്തിന് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.