‘ഫുൾടൈം റേഞ്ചി’ലായിരിക്കണമെന്ന് ആഗ്രഹിക്കുന്നവ൪ക്ക് ഒട്ടും പിടിക്കാത്ത കാര്യമാണ് മൊബൈലിൻെറ ബാറ്ററി ചാ൪ജ് തീരുന്നത്. വറ്റിയ ബാറ്ററിയുമായി രാവിലെ ഓഫീസിൽ പോകുന്നതിന് മുമ്പ് ചാ൪ജറിൽ കുത്തുമ്പോഴായിരിക്കും വൈദ്യുതി ഇല്ലെന്ന കാര്യം അറിയുന്നത്. കേരള·ിലടക്കം ഇന്ത്യൻ നഗരങ്ങളിൽ വൈദ്യുതിക്ഷാമം അനുഭവപ്പെടുന്ന വേനൽക്കാലത്തെ പതിവ് കാഴ്ചയാണ് ഇത്. മഴ കുറയുന്ന സാഹചര്യത്തിൽ വൈദ്യുതോൽപ്പാദനത്തിന് ബദൽമാ൪ഗങ്ങൾ അന്വേഷിക്കുന്നത്പോലെ മൊബൈൽ ചാ൪ജ് ചെയ്യാൻ ബദൽ വഴി തേടുകയാണ് ഹാൻഡ്സെറ്റ് നി൪മാതാക്കളുടെ ആ൪ ആൻഡ് ഡി വിഭാഗങ്ങൾ. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ ഹാൻഡ്സെറ്റ് വിപണിയിലെ ശ്രദ്ധേയ സാന്നിധ്യമായ മൈക്രോമാക്സിലെ ഗവേഷക൪ ഈ ഒരു ചിന്തയുമായി ‘മാനത്തേക്ക്’ നോക്കിയിരിക്കുന്നതായി വാ൪ത്ത വന്നിട്ട് നാളുകളായിരുന്നു. നാളുകളുടെ ഗവേഷണത്തിനൊടുവിൽ ആദ്യ സോളാ൪ പാനലോടെയുള്ള അവരുടെ ആദ്യമൊബൈൽഫോൺ വിപണിയിലെത്തുന്നുവെന്ന വാ൪ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
മൈക്രോമാക്സ് എക്സ് 259 എന്നാണ് ഈ പരിസ്ഥിതി സൗഹൃദ ഹാൻഡ്സെറ്റിൻെറ പേര്. എപ്പോഴും യാത്ര ചെയ്യുന്നവ൪ക്കും പവ൪കട്ട് നിത്യസംഭവമായ ഗ്രാമങ്ങളിൽ താമസിക്കുന്നവരെയും ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഈ ഹാൻഡ്സെറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സോളാ൪സെല്ലിന് മൂന്ന്മണിക്കൂ൪ സൂര്യപ്രകാശമേറ്റാൽ ഏതാണ്ട് 1.5 മണിക്കൂ൪ വരെ ടോക്ക്ടൈം ലഭിക്കും. 240*320 റെസല്യൂഷനുള്ള 2.4 ഇഞ്ച് QVGA ഡിസ്പ്ളേ ആണ് ഇതിനുള്ളത്. വി.ജി.എ കാമറ, വീഡിയോ ആഡിയോ പ്ളെയറുകൾ, ബ്ളൂടൂത്ത·് ,എഫ്.എം റേഡിയോ എന്നീ സൗകര്യങ്ങളുള്ള ഇത് ഡ്യുവൽ സിം ഫോൺ ആണ്. നാല് ജി.ബി വരെ മെമ്മറി വ൪ധിപ്പിക്കാവുന്ന ഈ ‘ഹരിത’ഫോണിന് 1000 എം.എ.എച്ച് ബാറ്ററിയാണ് കരുത്തേകുന്നത്. വിപണിയിൽ ഉടൻ ലഭ്യമാകുന്ന എക്സ് 259ന് 2499 രൂപയാണ് വിലയിട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.