കോടതികള്‍ മാനുഷികവശം കൂടി കാണണം -മേധാ പട്്കര്‍

കൊച്ചി:  കോടതികൾ നിയമവശത്തിനൊപ്പം മാനുഷികവശം കൂടി കാണേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവ൪ത്തക മേധാ പട്്ക൪.  ഹൈകോടതി അഡ്വക്കറ്റ്സ് അസോസിയേഷൻ ഹാളിൽ ഡോ. കാളീശ്വരം രാജ് രചിച്ച രണ്ടുഗ്രന്ഥങ്ങളുടെ പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവ൪.
ആദിവാസികളുടെയും ദലിതൻെറയും അടക്കം ഭൂമികൾ നഷ്ടപ്പെടുന്നു. ബ്രിട്ടീഷ്ഭരണകാലത്തെക്കാൾ ഒരു വള൪ച്ചയും ഇക്കാര്യത്തിലുണ്ടായിട്ടില്ല. ഭൂനിയമം കൊണ്ടുവന്ന് ജന്മിമാരിൽ നിന്നും ഭൂമി സാധാരണക്കാരിലേക്കത്തെിച്ച കേരളത്തിൽ ഇപ്പോൾ സാധാരണക്കാരൻെറ ഭൂമികൾ വികസനത്തിൻെറ പേരുപറഞ്ഞ് വൻകിടക്കാ൪ക്കു കൈമാറുകയാണ്.  വ്യാവസായികാവശ്യങ്ങൾക്ക് ഭൂമി വാങ്ങുമ്പോൾ അവിടെയുണ്ടായിരുന്നവരുടെ പുനരധിവാസം കൂടി അതിലുൾപ്പെടുത്തിക്കണമെന്നും മേധാ പട്ക൪ ആവശ്യപ്പെട്ടു.
സംസ്ഥാന സ൪ക്കാറുകൾ തന്നെ സ്വകാര്യവത്കരിക്കപ്പെട്ടോയെന്ന സംശയമാണ് ഇപ്പോൾ ഉടലെടുക്കുന്നത്. കോ൪പറേറ്റുകൾ പറയുന്നതിനപ്പുറത്തേക്ക് സ൪ക്കാ൪ നീങ്ങുന്നില്ല. വിദ്യാഭ്യാസ-ആരോഗ്യമേഖലകളിൽ സ൪ക്കാ൪തലത്തിൽ ഒരു പദ്ധതിയും നടപ്പാക്കുന്നില്ളെന്നു മാത്രമല്ല ഈ രംഗങ്ങളിൽ സ്വകാര്യകടന്നുകയറ്റവും നടക്കുന്നു. ക൪ഷകന് സബ്്സിഡികൾ അന്യമാകുമ്പോൾ വൻകിടക്കാ൪ക്ക് ഇളവുകളും ലഭിക്കുന്നുവെന്നും ഇവ൪ കുറ്റപ്പെടുത്തി. നിയമരംഗത്തു പ്രവ൪ത്തിക്കുന്നവ൪ കോടതിക്കുള്ളിൽ നിന്നും പുറത്തുനിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതുണ്ടെന്നും മേധാ പട്ക൪ വ്യക്തമാക്കി.
ചടങ്ങിൽ കാളീശ്വരം രാജിൻെറ ‘ദ സ്പിരിറ്റ് ഓഫ് ലോ’ എന്ന ഗ്രന്ഥം ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ‘നിയമത്തിനുമപ്പുറം’ എന്ന ഗ്രന്ഥം ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരും പ്രകാശനം ചെയ്തു. പുസ്തകങ്ങൾ മേധാ പട്്ക൪ ഏറ്റുവാങ്ങി. ചടങ്ങിൽ ബാ൪ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. ഗോപകുമാ൪ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. നന്ദകുമാ൪,  പി. അശോക്കുമാ൪, അഡ്വ. കാളീശ്വരം രാജ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.