തേക്കടി തടാകത്തില്‍ മത്സ്യബന്ധനത്തിന് നിയന്ത്രണം

കുമളി: തേക്കടി തടാകത്തിലെ മത്സ്യബന്ധനം ഞായറാഴ്ച മുതൽ നി൪ത്തിവെക്കും. ആഗസ്റ്റ് അഞ്ചുവരെയാണ് നിയന്ത്രണം. തടാകത്തിൽ മത്സ്യസമ്പത്ത് വ൪ധിപ്പിക്കുന്നതിൻെറ ഭാഗമായി മത്സ്യങ്ങളുടെ പ്രജനന കാലത്താണ് മത്സ്യബന്ധനം നി൪ത്തിവെക്കുക.
കഴിഞ്ഞവ൪ഷവും ഒരു മാസകാലത്തേക്ക് മത്സ്യബന്ധനം നി൪ത്തിവെച്ചിരുന്നു.
മത്സ്യങ്ങൾ മുട്ടയിട്ട് പെരുകുന്ന കാലയളവിൽ മത്സ്യബന്ധനം നി൪ത്തിവെക്കുന്നത് തടാകത്തിലെ മത്സ്യസമ്പത്ത് വ൪ധിക്കാനിടയാക്കുമെന്ന കണ്ടത്തെലിനെതുട൪ന്നാണ് കഴിഞ്ഞ വ൪ഷം മുതൽ നിയന്ത്രണം കൊണ്ടുവന്നത്.
തേക്കടി തടാകത്തിൽ രാജ്യത്തുതന്നെ അപൂ൪വമായ നിരവധി മത്സ്യങ്ങളാണുള്ളത്.
 ബ്രാഹ്മണകണ്ഠ, കരിയാൻ തുടങ്ങിയ മത്സ്യങ്ങൾ തേക്കടിക്ക് മാത്രം സ്വന്തമായുള്ളതാണ്. പെരിയാ൪ വന മേഖലയിൽ ഉപജീവനം നടത്തുന്ന ആദിവാസി കുടുംബങ്ങൾക്കാണ് തടാകത്തിൽ മത്സ്യബന്ധനത്തിന് അനുമതിയുള്ളത്്.
വനമേഖലയിലെ വിസ്തൃതമായ തടാകത്തിൽ നെല്ലിക്കാംപ്പെട്ടി, അഞ്ചുരുളി, പച്ചക്കാട് ഭാഗങ്ങളിലാണ് ഇവ൪ ദിവസങ്ങളോളം താമസിച്ച് മത്സ്യബന്ധനം നടത്തുന്നത്.
20 ദിവസം നീളുന്ന മത്സ്യബന്ധന നിയന്ത്രണത്തിനുള്ള തീരുമാനം വനപാലകരും ആദിവാസികളുടെ ഇക്കോ ഡെവലപ്മെൻറ് കമ്മിറ്റിയും ചേ൪ന്നാണ് തീരുമാനിച്ചത്.
മഴ ശക്തമാകാത്തതിനാലാണ് ഇപ്രാവശ്യം മത്സ്യബന്ധന നിയന്ത്രണം ജൂണിൽ നിന്ന് ജൂലൈയിലേക്ക് നീണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.