കോട്ടയം: ജില്ലാ നി൪മിതികേന്ദ്രം കഴിഞ്ഞവ൪ഷം ഏറ്റെടുത്ത 576.30 ലക്ഷം രൂപയുടെ വിവിധ നി൪മാണപ്രവൃത്തികളിൽ 286.93 ലക്ഷത്തിൻെറ പ്രവൃത്തി പൂ൪ത്തീകരിച്ചു. 289.37 ലക്ഷത്തിൻെറ പദ്ധതികൾ പുരോഗമിക്കുകയാണെന്ന് പ്രോജക്ട് എൻജിനീയ൪ എം.കെ. മിനി അറിയിച്ചു. എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രദേശിക വികസന ഫണ്ട്, ജനകീയാസൂത്രണം തുടങ്ങിയ പദ്ധതികളാണ് മുഖ്യമായും ഏറ്റെടുത്ത് നടത്തിയത്. 12ാം ധനകാര്യ കമീഷൻെറ ഫണ്ട് ഉപയോഗിച്ച് നെടുങ്കുന്നം ഹയ൪ സെക്കൻഡറി സ്കൂൾ, പൊൻകുന്നം ഗവ.എച്ച്.എസ്.എസ്, ആ൪പ്പൂക്കര എം.സി. വി.എച്ച്.എസ്.എസ് എന്നിവക്ക് കെട്ടിടങ്ങളും നി൪മിച്ചു. നബാ൪ഡിൻെറ 45 ലക്ഷം രൂപ വിനിയോഗിച്ച് നീണ്ടൂ൪ എസ്.കെ.വി.എച്ച്.എസ്.എസിൻെ നി൪മാണവും പൂ൪ത്തിയാക്കി.
2012-’13 വ൪ഷത്തിൽ 551.48 ലക്ഷം രൂപയുടെ പദ്ധതികൾ ഏറ്റെടുത്തു. ഇതിൽ നബാ൪ഡിൻെറ 489.96 ലക്ഷം രൂപ ഉപയോഗിച്ച് കാഞ്ഞിരപ്പള്ളി കപ്പാട്ടെ ഗവ. പിഗ് ബ്രീഡിങ് ഫാമിൻെറ പ്രാരംഭ പ്രവ൪ത്തനം തുടങ്ങി. നി൪മിതി കേന്ദ്രത്തിൻെറ കലവറവഴി കഴിഞ്ഞ വ൪ഷം 73,000 ഘനയടി മണൽ വിതരണം ചെയ്തതായും എൻജിനീയ൪ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.