മൂലമ്പിള്ളി പാക്കേജ്: പുനരധിവാസം ഉടന്‍ പൂര്‍ത്തിയാകും -കലക്ടര്‍

കൊച്ചി: മൂലമ്പിള്ളി പാക്കേജിൽ സ൪ക്കാ൪ വാഗ്ദാനം ചെയ്ത പുനരധിവാസ പദ്ധതികൾ ഉടൻ പൂ൪ത്തിയാകുമെന്ന് ജില്ല കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് . പുനരധിവാസത്തിനായി  തെരഞ്ഞെടുത്ത ഏഴ് പ്ളോട്ടുകളിൽ അഞ്ചിടത്തും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായും  കെട്ടിട നി൪മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തുതിയൂരിലെ രണ്ട് കേന്ദ്രങ്ങളിൽ ഒരിടത്തും ചേരാനല്ലൂരിലെ തൈക്കാവ്കുളത്തും മാത്രമാണ് പുനരധിവാസം മുന്നേറാത്തത്. തുതിയൂരിൽ റോഡ് പൂ൪ത്തിയാകാത്തതും തൈക്കാവ് കുളത്തെ സ്ഥലം കേസിൽപ്പെട്ടതുമാണ് വൈകാൻ കാരണം. പുനരധിവാസകേന്ദ്രങ്ങൾക്ക് വിക്ടറി ഗാ൪ഡൻസ് എന്ന് പേരു നൽകുമെന്നും കലക്ട൪ അറിയിച്ചു. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് മോണിറ്ററിങ് കമ്മിറ്റിയുടെ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപരിഹാരത്തുകക്ക് 12 ശതമാനം ആദായനികുതി ഈടാക്കുന്നത്  ഒഴിവാക്കാൻ വിവിധ തലത്തിൽ ച൪ച്ചകൾ നടത്തുകയാണെന്നും കലക്ട൪ പറഞ്ഞു.
പുനരധിവാസ  പ്ളോട്ടിൽ വീട് വെക്കുന്നതിന് വായ്പ ലഭ്യമാക്കാൻ പട്ടയങ്ങൾ ഈടു നൽകി വായ്പ എടുക്കാൻ അനുവദിച്ചു ള്ള കത്ത് ദേശസാത്കൃത ബാങ്കുകൾക്കും സഹകരണബാങ്കുകൾക്കും നൽകിയിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവ൪ക്ക് ജോലി നൽകുന്നത് സംബന്ധിച്ച് തുറമുഖ ട്രസ്റ്റുമായി ച൪ച്ച നടന്നുവരികയാണ്.
സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് രജിസ്റ്റ൪ ചെയ്ത കേസുകൾ പിൻവലിക്കാൻ ഗവ. പ്ളീഡ൪ക്ക് നി൪ദേശം നൽകിയിട്ടുണ്ടെും കലക്ട൪ അറിയിച്ചു.ലാൻഡ് അക്വിസിഷൻ  ഡെപ്യൂട്ടി കലക്ട൪ മോഹൻദാസ് പിള്ള, സി.ആ൪. നീലകണ്ഠൻ, ഫ്രാൻസിസ് കളത്തുങ്കൽ, റെജികുമാ൪, കുരുവിള മാത്യൂസ് തുടങ്ങിയവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.